ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി രോഗീസംഗമം നടത്തി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ദിവ്യബലിക്കും ദിവ്യകാരുണ്യ ആരാധനക്കും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഫാലിറ്റ് തുലാപറമ്പില്‍ ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി രൂപത ഹൃദയ പാലിയേറ്റീവ് സെന്ററിലെ ഡയറക്ടര്‍ ഫാ. ഷാജു ചെറയത്ത്, ജനറല്‍ കണ്‍വീനര്‍ ഫാ. റിജോയ് പഴയാറ്റില്‍, ഫാ. ടിജോ ആലപ്പാട്ട്, ഫാ. ജോസഫ് മാളിയേക്കല്‍, കൈക്കാരാന്‍മാരായ ആന്റണി കണ്ടംകുളത്തി, ലിംസണ്‍ ഊക്കന്‍, ജോബി അക്കരക്കാരന്‍, ബ്രിസ്‌റ്റോ വിന്‍സെന്റ് എലുവത്തിങ്കല്‍, പ്രോഗ്രാം കണ്‍വീനര്‍ ടോണി ചെറിയാടന്‍, ജോയിന്റ് കണ്‍വീനര്‍മാരായ ബാബു ചേലക്കാട്ടുപറമ്പില്‍, റാണി സാനി അരിമ്പൂപറമ്പില്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, പ്രതിനിധിയോഗം സെക്രട്ടറി സി.എം. പോള്‍ ചാമപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com