ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന സ്റ്റാഫ് നേഴ്സ്, റേഡിയോഗ്രാഫർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ക്ലീനിങ് സ്റ്റാഫ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സെക്യൂരിറ്റി തസ്തികളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന സ്റ്റാഫ് നേഴ്സ്, റേഡിയോഗ്രാഫർ, ഫാർമസിസ്റ്റ് ലാബ് ടെക്നീഷ്യൻ, ക്ലീനിങ് സ്റ്റാഫ് ഡാറ്റ എൻട്രി ഓപ്പറേറ്റർ സെക്യൂരിറ്റി തസ്തികളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് ഉള്ള കൂടിക്കാഴ്ച താഴെ പറയുന്ന തീയതികളിൽ ആശുപത്രി സൂപ്രണ്ടിന്‍റെ ചെമ്പറിൽ നടത്തും

അപേക്ഷകർ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും യോഗ്യത നേടിയിട്ടുള്ളവർ ആയിരിക്കണം. അപേക്ഷാഫോറത്തിനോടൊപ്പം എല്ലാ അസ്സൽ രേഖകളുടെയും പകർപ്പ് ( ആധാർ കാർഡ് ഉൾപ്പെടെ) സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കേണ്ടതാണ്.

കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർക്കുള്ള അപേക്ഷ ഫോറം സെപ്റ്റംബർ 15 മുതൽ 19 വരെ ഓഫീസിൽ നിന്നും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ സമയം രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ 04802833710 9961722149

സ്റ്റാഫ് നേഴ്സ്, റേഡിയോഗ്രാഫർ, ഫാർമസിസ്റ്റ് ലാബ് ടെക്നീഷ്യൻ, എന്നിവർക്കുള്ള കൂടിക്കാഴ്ച സെപ്റ്റംബർ ഇരുപതാം തിയതി. ക്ലീനിങ് സ്റ്റാഫ് ഡാറ്റ എൻട്രി ഓപ്പറേറ്റർ സെക്യൂരിറ്റി എന്നിവർക്കുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 23 തിയതി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page