ഗവേഷണ ബിരുദം കരസ്ഥമാക്കിയ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരെ ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അനുമോദിക്കുന്നു

ഇരിങ്ങാലക്കുട : കേരള കലാമണ്ഡലത്തിൽ നിന്നും പെർഫോമിംഗ് ആർട്സ്/കൂടിയാട്ടം വിഭാഗത്തിൽ ഗവേഷണ ബിരുദം കരസ്ഥമാക്കിയ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരെ ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് മാർച്ച് 19, ഞായറാഴ്ച വൈകീട്ട് 4:30 ന് ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന മാർച്ച് മാസത്തെ കഥകളിക്ക് മുമ്പായി അംഗവസ്ത്രം നല്കി അനുമോദിക്കുന്നു

കൂടിയാട്ടം പുരുഷവേഷത്തിൽ കലാമണ്ഡലത്തിൽ നിന്നും ഗവേഷണ ബിരുദം നേടുന്ന പ്രഥമ കൂടിയാട്ടം കലാകാരനാണ് രജനീഷ്. നിർവ്വഹണാഭിനയസങ്കേതം കൂടിയാട്ടത്തിൽ-ഒരു വിമർശനാത്മക പഠനം എന്നതാണ് വിഷയം. ഡോ. കെ.വി. വാസുദേവൻ ആണ് മാർഗ്ഗദർശി.

ഇരിങ്ങാലക്കുട അമ്മന്നൂർ ചാക്യാർ മഠത്തിൽ രാധ ഇല്ലോടമ്മയുടേയും പരേതനായ ചന്ദ്രബാബു ചാക്യാരുടേയും മകനാണ്. പദ്മഭൂഷൺ ഡോ ഗുരു അമ്മന്നൂർ മാധവച്ചാക്യാരുടേയും, ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരുടേയും ശിഷ്യനാണ്. കാലടി സംസ്കൃത സർവ്വകലാശാല സംസ്കൃത സാഹിത്യവിഭാഗം ഗവേഷകയായ ഭദ്ര. പി.കെ.എം. ആണ് ഭാര്യ. മക്കൾ ശതാനീക് പരമേശ്വരൻ, സുധന്വാ മാധവൻ.

തുടർന്ന് നളചരിതം ഒന്നാം ദിവസം കഥകളിയി അരങ്ങേറും.

You cannot copy content of this page