കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിൽ അമ്പ് തിരുനാൾ 26,27,28 തീയതികളിൽ

ഇരിങ്ങാലക്കുട : കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിൽ ഉണ്ണി മിശിഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും സംയുക്ത തിരുനാൾ 2025 ജനുവരി 26.27.28 തീയതികളിൽ ആഘോഷിക്കുന്നു,

25 ശനിയാഴ്ച രാത്രി 7:30 ന് തിരുനാളിൻ്റെ ഭാഗമായി ഒരുക്കിയ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം സ്റ്റേഷൻ ഹൗസ് ഓഫീസർ ആളൂർ പോലീസ് സ്റ്റേഷൻ ബിനീഷ് കെ എം നിർവഹിക്കും, തുടർന്ന് മതസൗഹാർദ്ദ സമ്മേളനം ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ ജോജോ നിർവഹിക്കും, വികാരി ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ, ഇരിഞ്ഞാടപ്പിളി മന രാജകുമാർ തിരുമേനി, കല്ലേറ്റുംകര മഹൽ കമ്മിറ്റി പ്രസിഡന്റ് എം ബി നാസർ എന്നിവർ പങ്കെടുക്കും.



26 ന് 5:45 ദിവ്യബലി 7 ന് പ്രസുദേന്തി വാഴ്ച, ദിവ്യബലി, മദുബഹയിൽ നിന്നും ഉണ്ണീശോയുടെ തിരുസ്വരൂപം താഴെ ഇറക്കുന്നു, തുടർന്ന് വീടുകളിലേക്ക് അമ്പ് പ്രദക്ഷണം, രാത്രി 11 ന് അമ്പു പ്രദക്ഷിണം പള്ളിയിൽ സമാപിക്കുന്നു തുടർന്ന് മെഗാ ബാൻഡ് വായന എന്നിവ നടക്കും.



തിരുനാൾ ദിനം 27 തിങ്കൾ 6 ന് 8 ന് ദിവ്യബലി, 10 ന് ആഘോഷമായ ദിവ്യബലി മുഖ്യകാർമികൻ ഫാ മെജീൻ കല്ലേലി ( അസിസ്റ്റന്റ് വികാരി ആളൂർ ) സന്ദേശം റവ.ഫാ. ജെയിംസ് അതിയുന്തൻ( വികാരി പുത്തൻവേലിക്കര)

3 ന് ദിവ്യബലി തുടർന്ന് പ്രദക്ഷണം, 7 ന് പ്രദക്ഷണം പള്ളിയിൽ സമാപിക്കുന്നു തുടർന്ന് പ്രൊജക്ഷൻ മാപ്പിങ് – ലൈറ്റ് & സൗണ്ട് ഷോ. 28 ന് 6:30 മരിച്ചവർക്ക് വേണ്ടിയുള്ള അനുസ്മരണ ബലി. ടൗൺ അമ്പ്ഫെസ്റ്റ് ഫെബ്രുവരി 3 ന് നടക്കും. എട്ടാമിടം.



കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയ വികാരി ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ, അസി. വികാരി ഓസ്റ്റിൻ പാറക്കൽ, ജനറൽ കൺവീനർ & ട്രസ്റ്റി ലിൻസോ മൂർക്കനാട്ടുകാരൻ, ജോയിന്റ് കൺവീനർ & ട്രസ്റ്റി ബേബി വിതയത്തിൽ, ജോസഫ് കണ്ണംകുന്നി എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page