കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 4 മുതൽ 9 വരെ

ഇരിങ്ങാലക്കുട : കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 4 മുതൽ 9 വരെ (1200 മകരം 22 മുതൽ 27 വരെ) ആഘോഷിക്കും. കൊടിയേറ്റം ഫെബ്രുവരി 4 ചൊവാഴ്ച വൈകിട്ട് 8 മണിക്ക് ക്ഷേത്രം തന്ത്രി കാവനാട്ടുമനയ്ക്കൽ ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിപ്പാട് നിർവ്വഹിക്കും.

വലിയ ഉത്സവ ദിവസമായ ഫെബ്രുവരി 7 വെള്ളിയാഴ്ച രാവിലെ 5 മുതൽ മഹാഗണപതി ഹോമം, പഞ്ചഗവ്യം, നവകം, ഭഗവതി സേവ, രാവിലെ 8.30 മുതൽ ശീവേലി. രാവിലെ 11.30 മുതൽ അന്നദാനം. ഭജനാമൃതം (ഊട്ടുപുരയിൽ) അവതരണം അമൃതവർഷിണി, ഇരിങ്ങാലക്കുട.

ഉച്ചതിരിഞ്ഞ് 3.30 ന് എഴുന്നെള്ളിപ്പ്, പഞ്ചാരിമേളം 101 കലാകാരന്മാർ പങ്കെടുക്കുന്നു. പ്രമാണം രാജീവ് വാര്യർ ഇരിങ്ങാലക്കുട. വൈകീട്ട് 6.45 ന് ദീപാരാധന, നെയ്യ് കൊണ്ടുള്ള ചുറ്റുവിളക്ക്, തുടർന്ന് വർണ്ണമഴ. രാത്രി 7.45 മുതൽ : വിളക്കിനെഴുന്നള്ളിപ്പ്. രാത്രി 8 മുതൽ ചിറയിൻകീഴ് അനുഗ്രഹ അവതരിപ്പിക്കുന്ന ചിത്തിര (നാടകം). പുലർച്ചെ 3 ന് : എഴുന്നെള്ളിപ്പ്, കുതിരകളി കണ്ടാരംതറയിൽ പ്രത്യേക പൂജകൾ എന്നിവ നടക്കും. ആറാട്ട് ഫെബ്രുവരി ൯ ഞായറാഴ്ചയാണ്.

ഉത്സവ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ.എം. സത്യൻ, സെക്രട്ടറി കെ.കെ. സജിതൻ എന്നിവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page