കലാമണ്ഡലം രാമന്‍കുട്ടിനായരുടെ ജന്മശതാബ്ദി ഇരിങ്ങാലക്കുടയിൽ കൊണ്ടാടി

ഇരിങ്ങാലക്കുട : കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ അമരക്കാരനായിരുന്ന പദ്മഭൂഷൺ ഡോക്ടർ ഗുരു കലാമണ്ഡലം രാമന്‍കുട്ടിനായരുടെ ജന്മശതാബ്ദി സമുചിതമായി കൊണ്ടാടി. ഒരുവർഷം നീണ്ടുനില്ക്കുന്ന സുവർണ്ണജൂബിലിയാഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് രാമൻകുട്ടിയാശാൻ അനുസ്മരണപരിപാടി ആദരപൂർവ്വം സംഘടിപ്പിച്ചത്.

ശാന്തിനികേതൻ പബ്ളിക് സ്കൂൾ അങ്കണത്തിൽ ഒരുക്കിയ ഈ പരിപാടിയിൽ പി എം നാരായണൻ അനുസ്മരണപ്രഭാഷണം നടത്തി. തുടർന്ന് കലാനിലയം ഗോപിക്ക് ശിഷ്യർ നടത്തിയ “ഗുരുദക്ഷിണ” – വീരശൃംഖല സംഘാടകസമിതിയുടെ പങ്കാളിത്തത്തോടെ തോരണയുദ്ധം കഥകളി അരങ്ങേറി. ആശാന്റെ വത്സലശിഷ്യരായ കലാനിലയം ഗോപിയും, കലാമണ്ഡലം സോമനും ഗുരുനാഥന്റെ അനശ്വരവേഷങ്ങളായ വെള്ളത്താടിയും കത്തിയും വേഷങ്ങൾ യഥാക്രമം രംഗത്തവതരിപ്പിച്ചു. ലങ്കാലക്ഷ്മിയായും പ്രഹസ്തനായും കലാമണ്ഡലം അരുൺകുമാർ, ലങ്കാശ്രീയായും മണ്ഡോദരിയായും കലാമണ്ഡലം ലക്ഷ്മി ഗോപകുമാർ, സീതയായി നർമ്മദ വാസുദേവൻ, കിങ്കരന്മാരായി കലാനിലയം സൂരജ്, യദുകൃഷ്ണൻ എന്നിവർ വേഷങ്ങൾ കെട്ടി

സദനം ശിവദാസ്, കലാമണ്ഡലം വിശ്വാസ് എന്നിവർ സംഗീതത്തിലും, കലാമണ്ഡലം ബാലസുന്ദരൻ, കലാമണ്ഡലം വേണുമോഹൻ എന്നിവർ ചെണ്ടയിലും, കലാമണ്ഡലം വേണുഗോപാൽ, കലാമണ്ഡലം വൈശാഖ് എന്നിവർ മദ്ദളത്തിലും അകമ്പടിയേകി. കലാനിലയം വിഷ്ണു ചുട്ടികുത്തി. ഊരകം നാരായണൻ നായർ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി അണിയറ സഹായികളായി. ഇരിങ്ങാലക്കുട ശ്രീ പാർവ്വതി കലാകേന്ദ്രം ചമയമൊരുക്കി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page