ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് ദേവസ്വം ചെയർമാൻ പ്രദീപ് മേനോന്റെ അദ്ധ്യക്ഷതയിൽ കിഴക്കേ ഗോപുര നടയിൽ തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ നേന്ത്രക്കുല ഭഗവാന് സമർപ്പിച്ച് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഉത്സവത്തിന് ആവശ്യമായ എണ്ണ, നെല്ല്, നാളികേരം, ശർക്കര, അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി എന്നിവ ഭക്തജനങ്ങൾ ഗോപുര നടയിൽ സമർപ്പിച്ചു. ദേവസ്വം ബോർഡ് മെമ്പർമാർ, ജീവനക്കാർ,നൂറുകണക്കിന് ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews