ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വവും സൗത്ത് ഇന്ത്യൻ ബാങ്കും ചേർന്ന് ഭക്തജനങ്ങൾക്കായി പുത്തൻ സാങ്കേതിക വിദ്യയായ ഡിജിറ്റൽ കിയോസ്‌ക് എന്ന ഓൺലൈൻ വഴിപാട് കൗണ്ടർ സമർപ്പണവും ഉദ്ഘാടനവും നടന്നു.
Continue reading below...

Continue reading below...
ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ മറ്റു ക്ഷേത്ര ഭാരവാഹികളും, സൗത്ത് ഇന്ത്യൻ ബാങ്ക് ഇരിഞ്ഞാലക്കുട റീജണൽ ഹെഡ് റാണി സക്കറിയ, ചീഫ് മാനേജർ ജോസ് സി.സി, കാട്ടൂർ മാനേജർ അശ്വതി വി മേനോൻ എന്നിവർ സന്നിഹിതരായിരുന്നു. ആദ്യ വഴിപാട് ഗോപാല മേനോൻ താമരമാല രസീറ്റ് ആക്കി ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രദീപ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് റാണി സക്രിയ, അശ്വതി മേനോൻ എന്നിവർ ആശംസകൾ സമർപ്പിച്ചു.
വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ
▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD