ഇരിങ്ങാലക്കുട : നഗരത്തിലെ റോഡുകളിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ താറുമാറായി കിടക്കുന്ന റോഡുകൾ സമയബന്ധിതമായി നന്നാക്കണമെന്നും, ഈ വിഷയത്തിൽ ഇരിങ്ങാലക്കുട വഴി കടന്നു പോകുന്ന ഷൊർണുർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ പുനർനിർമാണ ചുമതലയുള്ള കെ.എസ്.ടി.പി അധികൃതർ മൗനം പാലിക്കുന്നത് ശരിയല്ലെന്നും ആരോപിച്ച് നഗരസഭ ഭരണ സമിതിയിലെ യുഡിഫ് അംഗങ്ങൾ പ്രതിഷേധം അറിയിച്ചു.
റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് വാട്ടർ അതോറിറ്റിയും, കെ.എസ്.ടി.പി അധികൃതരും കാരണക്കാരാണെന്നും, ജനവികാരം മാനികാതെ മുന്നോട്ട് പോകാൻ ആണ് തീരുമാനമെങ്കിൽ വാട്ടർ അതോറിറ്റി ഓഫീസിന്‍റെ പ്രവർത്തനം സ്തംഭിപ്പിക്കുമെന്നും ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ നഗരസഭ ഭരണ സമിതിയിലെ യുഡിഫ് അംഗങ്ങൾ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഈ വിഷയം ചർച്ചയായിരുന്നു.
നിലവിൽ നടക്കുന്ന വർക്കുകളുടെ റീസ്റ്റോറേഷൻ വർക്കുകൾ രണ്ടര മാസത്തിനകം തീർത്തുതരാമെന്ന് വാട്ടർ അതോറിറ്റിയിൽ നിന്നും ഉറപ്പ് പറഞ്ഞിട്ടുട്ടെണ്ടും എന്നാൽ നിരന്തരം വിളിച്ചിട്ടും കെ.എസ്.ടി.പി അധികൃതർ ഈ വിഷയത്തിൽ ചർച്ചക്ക് തയ്യാറാകാത്തതിൽ കടുത്ത പ്രതിഷേധം ഉണ്ടെന്നും ചെയർപേഴ്സൺ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ വിഷയത്തെ സംബന്ധിച് നഗരസഭയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും വാട്സാപ്പ് വഴി ബന്ധപ്പെട്ട കെ.എസ്.ടി.പി ഉദ്യോഗസ്ഥനെ അറിയിക്കാറുണ്ടെന്നും ചെയർപേഴ്സൺ പറഞ്ഞു.
പത്രസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, വൈസ് ചെയർമാൻ ടി വി ചാർളി, കൗൺസിലർമാരായ സിജു യോഹന്നാൻ, ഫെനി എബിൻ, ഒ എസ് അവിനാശ്,പി ടി ജോർജ്, ജസ്റ്റിൻ ജോൺ, ജെയ്സൺ പാറേക്കാടൻ, അജിത് കുമാർ എന്നിവർ പങ്കെടുത്തു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews