ഇരിങ്ങാലക്കുട : മാപ്രാണം പള്ളിപ്പെരുന്നാൾ എഴുന്നുള്ളിപ്പിനിടെ ആളുകളെ നിയന്ത്രിക്കുന്നതിനിടയിലുണ്ടായ തർക്കത്തിൽ യൂത്ത് കോൺഗ്രസ് പൊറിത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ് ഷാന്റോ പള്ളിത്തറയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമകാരികളെ പിടിക്കാത്ത പോലീസ് നടപടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികളെ പിടിക്കാത്തത് പോലീസ് അനാസ്ഥയാണ്. സംഭവം നടന്ന ഒരു മാസം ആകാൻ ആയിട്ടും യാതൊരു നടപടിയും പോലീസ് കൈക്കൊള്ളുന്നില്ല. ഈ അനാസ്ഥ തുടർന്നാൽ ശക്തമായ പ്രതിഷേധ സമരങ്ങളിലേക്ക് യൂത്ത് കോൺഗ്രസ് കടക്കുമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുബീഷ് കാക്കനാടൻ, ജില്ലാ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട് എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com