മൂന്നാമത് കലാഭവൻ കബീർ മെമ്മോറിയൽ കാസ തൃശ്ശൂർ ബാഡ്മിന്റൺ ലീഗിൽ ഗുരുവായൂർ ബാഡ്മിൻഡൻ ബറ്റാലിയൻ ചാമ്പ്യന്മാർ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ സമാപിച്ച മൂന്നാമത് കലാഭവൻ കബീർ മെമ്മോറിയൽ കാസ തൃശ്ശൂർ ബാഡ്മിന്റൺ ലീഗിൽ ഗുരുവായൂർ ബാഡ്മിൻഡൻ ബറ്റാലിയൻ കിരീടം നേടി. ഫൈനലിൽ കൗണ്ടർ പാർട്സ് തൃശൂരിനെ 2 -1 പരാജയപ്പെടുത്തി. ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ കൗണ്ടർ പാർട്സ് തൃശൂരിന്റെ ടൈറ്റസ്- സ്റ്റെജിൻ സഖ്യം ബറ്റാലിയന്റെ വിനോയ്- ബ്രയാൻ സഖ്യത്തെ പരാജയപ്പെടുത്തി ലീഡ് നേടി.

continue reading below...

continue reading below..രണ്ടാമത്തെ മത്സരത്തിൽ ബാഡ്മിന്റൺ ബെറ്റാലിയൻ ലിജിൽ – ഷൈൻ സഖ്യം കൗണ്ടർ പാർട്സിന്റെ ഷാനു- നിഷി സഖ്യത്തെ പരാജയപ്പെടുത്തി സമനില നേടി. തുടർന്ന് നടന്ന ഫൈനൽ മത്സരത്തിൽ ബാഡ്മിൻഡൻ ബറ്റാലിയന്റെ ശ്രീകുമാർ- ജോഷി വടക്കൻ സഖ്യം കൗണ്ടർ പാർട്സിന്റെ ഡേവിസ് – തോമസ് പരാജയപ്പെടുത്തി കിരീടം നേടി. കലാഭവൻ കബീറിന്റെ കുടുംബാംഗങ്ങൾ സമ്മാനദാനം നിർവഹിച്ചു.ടൂർണമെന്റിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം ഇടവേള ബാബു നിർവഹിച്ചു. തൃശ്ശൂർ ജില്ലാ ബാഡ്മിൻഡൻ അസോസിയേഷൻ പ്രസിഡണ്ട് ബാബു മേച്ചേരിപ്പടി മുഖ്യാതിഥിയായിരുന്നു. സീരിയൽ നടൻ സതീഷ് ബാബു ആശംസകൾ നേർന്നു.ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമി പ്രസിഡണ്ട് സ്റ്റാൻലി മാമ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശ്ശൂർ ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പീറ്റർ ജോസഫ് സ്വാഗതം ആശംസിച്ചു. ഷെയ്ക് ദാവൂദ്, മുഹമ്മദ് സാലി, ആൾജോ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

You cannot copy content of this page