കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി പരിഹാരക്രിയകൾ നടത്തി

ഇരിങ്ങാലക്കുട : കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി പരിഹാരക്രിയകൾ നടത്തി. വെള്ളി ശനി ഞായർ ദിവസങ്ങളിലായി നടന്ന താന്ത്രിക ക്രിയകൾ ഞായറാഴ്ച നടന്ന സർപ്പബലിയോടെ സമാപിച്ചു.

ക്ഷേത്രം തന്ത്രി നടുവത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങുകളിൽ 12 ഓളം ആചാര്യന്മാർ പങ്കെടുത്തു.

അഷ്ടദ്രവ്യ മഹാഗണപതിഹോമം, ത്രികാല പൂജ, തിലഹോമം, കാൽകഴുകിച്ച് ഊട്ട്, സുകൃത ഹോമം, ദ്വാദശനാമ പൂജ, വിളിച്ചു ചൊല്ലി പ്രായശ്ചിത്തം, സായൂജ്യ പൂജ, പ്രസാദഊട്ട്, സർപ്പബലി എന്നിവ നടന്നു.

കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രനവീകരണ സമിതി ചെയർമാൻ തോട്ടപ്പള്ളി വേണുഗോപാലൻ മേനോൻ, രക്ഷാധികാരി നളിൻ ബാബു, നവീകരണ സമിതി വൈസ് ചെയർമാൻ ശിവദാസ് പള്ളിപ്പാട്ട്, ട്രഷറർ വിജയൻ സി, ക്ഷേത്രം മാനേജർ ഗോപിനാഥൻ പുളിയത്ത് തുടങ്ങിയവർ നേതൃത്വം നൽകി.


You cannot copy content of this page