ഇന്നസെൻ്റ് സ്മാരക അമേച്വർ നാടക മത്സരത്തിന് സംഘാടക സമിതിയായി

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ വർഷംതോറും ഇന്നസെൻ്റ് സ്മാരക അമേച്വർ നാടകമത്സരം സംഘടിപ്പിക്കും.

ഈ വർഷം മേയ് മാസത്തിൽ 5 ദിവസങ്ങളിലായി 10 നാടകങ്ങൾ അവതരിപ്പിക്കാനാണ് തീരുമാനം.. ഒരു മണിക്കൂറിൽ കവിയാത്തതും പുരോഗമന വീക്ഷണമുള്ളതുമായ നാടകങ്ങളാണ് മത്സരത്തിനായി തെരഞ്ഞെടുക്കുക. വിജയികൾക്ക് 50001, 30001, 20001 രൂപയും ഇന്നസെൻ്റ് സ്മാരക ട്രോഫികളുമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായി നൽകുക.

പി.ആർ. ബാലൻ മാസ്റ്റർ സ്മാരക ഹാളിൻ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ (എം) ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. ഡോ. കെ.രാജേന്ദ്രൻ, ഡോ. മാത്യു പോൾ ഊക്കൻ, ഡോ. സോണി ജോൺ, ഉഭിമാനം അയ്യപ്പക്കുട്ടി, രതി കല്ലട തുടങ്ങിയവർ സംസാരിച്ചു.

വി.എ. മനോജ് കുമാർ (ചെയർമാൻ), ഡോ. കെ. രാജേന്ദ്രൻ ( ജനറൽ കൺവീനർ)വി.സി. പ്രഭാകരൻ (ട്രഷറർ) ഖാദർ പട്ടേപ്പാടം ( കോ-ഓർഡിനേറ്റർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

കൺവീനർമാരായി ഡോ. സോണി ജോൺ (ഫിനാൻസ്), ഉദിമാനം അയ്യപ്പക്കുട്ടി (പ്രോഗ്രാം),ഷെറിൻ അഹമ്മദ് (പ്രചരണം), രാജൻ എ.എൻ. ( തിയ്യറ്റർ &സ്റ്റേജ്) ജോതിഷ് ഇല്ലിക്കൽ (സെലക് ഷൻ ) എന്നിവരേയും തിരഞ്ഞെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page