ഇരിങ്ങാലക്കുട : പൂമംഗലം വെങ്ങാട്ടുംപിള്ളി ശ്രീമഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന, ഉദയാസ്തമന പൂജയോടെ ഫെബ്രുവരി 11 (1200 മകരം 29) ചൊവ്വാഴ്ചയും മഹാ ശിവരാത്രി ഫെബ്രുവരി 26 (1200 കുംഭം 14) ബുധനാഴ്ചയും ആഘോഷിക്കുന്നു. രാവിലെ ശീവേലി, വൈകിട്ട് കാഴ്ചശീവേലി, രാത്രി വിളക്ക്, മേളം, പഞ്ചവാദ്യം, തായമ്പക (കലാമണ്ഡലം ശിവദാസൻ). ഗജവീരൻ മുള്ളത്ത് ഗണപതി. ഭഗവാന്റെ തിടമ്പേറ്റുന്നു.
ശ്രീമദ് ശിവപുരാണ ഏകാദശാഹ മഹായജ്ഞം ഫെബ്രുവരി 14 മുതൽ 25 (1200 കുംഭം 2 മുതൽ 13) വരെയും, ശ്രീ രുദ്രംധാര 2025 ഫെബ്രുവരി 16 മുതൽ 26 (1200 കുംഭം 4 മുതൽ 14) വരെയും നടക്കുമെന്ന് സംഘടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഓരോ ദിവസവും ഓരോ ദ്രവ്യം വീതം ഏഴ് ദിവസങ്ങളിലായി ഒരേ ആചാര്യനാൽ നടത്തപ്പെടുന്ന മഹാമൃത്യുഞ്ജയ ഹോമത്തിൽ പങ്കെടുത്ത് അനുഗ്രഹീതരാകുവാൻ ഏവരേയും ക്ഷണിക്കുന്നതായി വെങ്ങാട്ടുംപിള്ളി ശ്രീമഹാദേവ ക്ഷേത്ര ഭരണസമിതി സെക്രട്ടറി യു ചന്ദ്രശേഖരൻ, ഉപദേഷ്ട്ടാവ് കൃഷ്‌ണകുമാർ നമ്പൂതിരി, ഖജാൻജി യു സുധീർ എന്നിവർ അറിയിച്ചു.
യജ്ഞവേദിയിൽ നടക്കുന്ന ശിവപുരാണ പാരായണം, പ്രഭാഷണം എന്നിവയിലൂടെ മഹാദേവനെക്കുറിച്ചും, മറ്റ് ദേവീദേവന്മാ രെക്കുറിച്ചും, ഹിന്ദുധർമ്മത്തെക്കുറിച്ചും, നമ്മൾ പാലിക്കേണ്ട ആചാര അനുഷ്ഠാനങ്ങളെക്കുറിച്ചുമുള്ള അറിവ് വർദ്ധിപ്പിക്കുവാൻ ഈ ദിവസങ്ങളിൽ ഭഗവത്സന്നിധിയിൽ എത്തിച്ചേരുവാൻ ഭക്തജനങ്ങളോട് സംഘടകർ അഭ്യർത്ഥിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive