ഇരിങ്ങാലക്കുട : കേന്ദ്ര സാംസ്കാരികവകുപ്പും സ്പിക് മാക്കെ (Society for the Promotion of Indian Classical Music And Culture Amongst Youth) യും സംയുക്തമായി നടത്തുന്ന കലാപൈതൃക പ്രചാരണയജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒഡീസി ശില്പശാലയ്ക്ക് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ വേദിയാകുന്നു. പ്രസിദ്ധ ഒഡീസി നർത്തകി മധുലിത മൊഹപാത്ര നയിക്കുന്ന ശില്പശാല ഫെബ്രുവരി 7 വെള്ളിയാഴ്ച രാവിലെ 11. 00 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാൻ യുവപുരസ്‌കാർ, യു കെ പാർലമെൻ്റിലെ IIW She Inspires Award 2024, നാഷണൽ IIDF അവാർഡ് 2017, BCKA യുവ കലാപ്രതിഭ പുരസ്കാരം, ആരതി കലാരത്‌ന പുരസ്‌കാരം, ഫീനിക്സ് അരിസോണ, യുഎസ്എ & GTF വിമൻസ് എക്സലൻസ് തുടങ്ങിയ ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുള്ള മധുലിത മൊഹപാത്ര, ദൂരദർശൻ്റെ ‘എ’ ഗ്രേഡ് ആർട്ടിസ്റ്റും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൻ്റെ (ഐസിസിആർ) എംപാനൽഡ് ആർട്ടിസ്റ്റുമാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive