ഇരിങ്ങാലക്കുട : നനദുർഗ്ഗാ വെട്ടിക്കര നനദുർഗ്ഗാ നവഗ്രഹ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ഏപ്രിൽ 3, 4 വ്യാഴം, വെള്ളി തീയതികളിൽ രഥോത്സവം നടക്കും,
കാര്യപരിപാടികൾ
2025 ഏപ്രിൽ 03 വ്യാഴം (1200 മീനം 20) രാവിലെ 9 മണിക്ക് സംഗീതാർച്ചന അവതരണം : ദിവംഗതയായ കെ.കെ ഭാഗ്യലത ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥികൾ . വൈകിട്ട് 6 മണിക്ക് കൃഷ്ണനാദം പുല്ലാങ്കുഴൽ ക്ലാസിക്കൽ ഫ്യൂഷൻ അവതരണം കൊടുങ്ങല്ലൂർ മുരുകാനന്ദൻ. രാത്രി 8 മണിക്ക് തിരുവാതിരക്കളി തെക്കെ മനവലശ്ശേരി എൻ എസ് എസ് വനിതാസമാജം കൈകൊട്ടികളി സംഘം ഇരിങ്ങാലക്കുട, സംഗമഗ്രാമം കൈകൊട്ടിക്കളി സംഘം, ഇരിങ്ങാലക്കുട.
ഏപ്രിൽ 4 വെള്ളിയാഴ്ച വെളുപ്പിന് 5.00 ന് : അഷ്ടദ്രവ്യഗണപതിഹോമം, ചതുഃശുദ്ധി, 25 കലശാഭിഷേകങ്ങൾ, ശ്രീഭൂതബലി. രാവിലെ 11 ന് പുറത്തേക്ക് എഴുന്നള്ളിപ്പ്, മേളം. ഉച്ചക്ക് പ്രസാദഊട്ട്.
വൈകിട്ട് 5 മണിക്ക് രഥം പുറത്തേക്ക് എഴുന്നള്ളിപ്പ് നന്ദകുമാർ മുലയിൽ നയിക്കുന്ന ശാസ്താംപാട്ടിനൊപ്പം വാദ്യഘോഷങ്ങളോടെ തുടർന്ന് മൂർക്കനാട് ദിനേശൻ വാര്യർ നയിക്കുന്ന പഞ്ചാരിമേളം. വൈകിട്ട് ദീപാരാധന, ചുറ്റുവിളക്ക്, നിറമാല തുടർന്ന് വർണ്ണമഴ, ദുർഗ്ഗാദേവിക്ക് പുമുടൽ തുടർന്ന് : പ്രസാദവിതരണം.
വെട്ടിക്കര നനദുർഗ്ഗാ നവഗ്രഹ ക്ഷേത്രം രഥോത്സവം തത്സമയം ഏപ്രിൽ 4 വൈകിട്ട് 5:30 മുതൽ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive