അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാതെ കൃഷിക്ക് മുതിർന്നതാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിന് കാരണം എന്ന് എടതിരിഞ്ഞി കോൾപ്പാടം ഗ്രൂപ്പ്ഫാമിംഗ് സൊസൈറ്റി – ഫാം കലണ്ടർ പ്രകാരമുള്ള കരാറുകൾ തങ്ങളല്ല ലംഘിച്ചതെന്നും വിശദീകരണം

ഇരിങ്ങാലക്കുട : പോത്താനി കിഴക്കേപ്പാടം നെല്ലുത്‌പാദക സമൂഹത്തിന്റെയും കുട്ടാടൻ കർഷകസമിതിയുടെ കീഴിലുള്ള പാടശേഖരങ്ങൾ വെള്ളക്കെട്ടിലായത്തിന് തങ്ങളല്ല ഉത്തരവാദികളെന്നും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാതെ കൃഷിക്ക് മുതിർന്നതാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിന് കാരണം എന്ന് എടതിരിഞ്ഞി കോൾപ്പാടം ഗ്രൂപ്പ്ഫാമിംഗ് സൊസൈറ്റി. ഫാം കലണ്ടർ പ്രകാരമുള്ള കരാറുകൾ തങ്ങളല്ല ലംഘിച്ചതെന്നും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ കമ്മട്ടിത്തോട് അടച്ചതുമായി ബന്ധപ്പെട്ടു ചേർന്ന വാർത്താ സമ്മേളനത്തിൽ വിശദീകരണം.

എടതിരിഞ്ഞി കോൾപ്പാടം കർഷകരുടെ സ്വാർത്ഥ താല്പര്യത്തിന്റെ ഭാഗമായാണ് അനുമതിയില്ലാതെ കമ്മട്ടിത്തോട് ചീപ്പുകൾ വെച്ച് അടച്ചതെന്ന് പോത്താനി കിഴക്കേപ്പാടം നെല്ലുത്‌പാദക സമൂഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. തുലാവർഷക്കാലത്ത് സ്വാഭാവിക തോടുകൾ അടച്ചുകെട്ടാൻ പാടില്ലെന്നിരിക്കെയാണ് തങ്ങളുടെ കൃഷി നശിക്കുമെന്നു പറഞ്ഞ് അവർ തോട് അടച്ചത് എന്നായിരുന്നു പ്രധാന ആരോപണം . ഇതിനു വിശധികാരണവുമായാണ് എടതിരിഞ്ഞി കോൾപ്പാടം ഗ്രൂപ്പ്ഫാമിംഗ് സൊസൈറ്റി വാർത്ത സമ്മേളനം സംഘടിപ്പിച്ചത്.

പോത്താനി പാടശേഖരത്തിൽ മുൻകാലങ്ങളിൽ 10-15 ഏക്കർ മധ്യകാല മൂപ്പുള്ള ജ്യോതി -ഉമാ എന്നി നെൽവിത്തുകളും ബാക്കിനിലങ്ങളിൽ കുട്ടാടൻ കൊടിയൻ എന്നീ ദീർഘ കാല വിത്തുകൾ ആണ് വിതച്ചിരുന്നത്. ജനുവരി ഫെബ്രുവരി മാസത്തോടെ അവ കൊയ്തെടുത്തിരുന്നു. എന്നാൽ പതിവിനു വിപരീതമായി യാതൊരുവിധ അടിസ്ഥാന സൗകര്യമില്ലാതെ മധ്യകാല മൂപ്പുള്ള ഉമാ നെൽ വിത്തു വളരെ നേരം വൈകി താഴ്ന്ന നിലങ്ങളിൽ കൃഷി ഇറക്കുകയും, ഷൺമുഖം കനാലിലേക്കുള്ള തോടുകൾ വെടുപ്പാക്കാതെ വെള്ളം മുഴുവൻ ഒഴുകി പോകാത്ത സാഹചര്യം ഉണ്ടാക്കുകയും ചെയ്തു ഇതാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിന് കാരണം എന്നും എടതിരിഞ്ഞി കോൾപ്പാടം സംഗം പറയുന്നു.

കൂടാതെ എത്രയും വേഗത്തിൽ പോത്താനി പാടശേഖരത്തിനു മോട്ടോർ മറ്റനുബന്ധ സൗകര്യങ്ങൾ ഭരണകൂടം ചെയ്തു കൊടുക്കാണം എന്ന് കൂടെ ഇവർ വാർത്താ സമ്മേളനത്തിൽ ആവശ്യം ഉന്നയിച്ചു,

എടതിരിഞ്ഞി കോൾപ്പാടം ഗ്രൂപ്പ്ഫാമിംഗ് സൊസൈറ്റിയുടെ വാർത്ത കുറിപ്പ്

തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ പടിയൂർ ഗ്രാമപഞ്ചായത്തിൽ എടതിരിഞ്ഞി വില്ലേജിലെ എടതിരിഞ്ഞി ദേശത്തിൽ പെട്ട 256 ഏക്കർ വരുന്ന പാടശേഖരവും, കാറളം പഞ്ചായത്തിലെ മാനവലശ്ശേരി വില്ലേജിൽപെട്ട 138 ഏക്കർ വരുന്ന ഊർപതി കോൾ കർഷകസംഘത്തിലെ കർഷകരാണ്. 1989ൽ കുട്ടുകൃഷി സംഘം ആയി രജിസ്റ്റർ ചെയ്തു നല്ല രീതിയിൽ കൃഷി ചെയ്തു വരുന്ന കോൾ കർഷക സംഘങ്ങളാണ് ഞങ്ങളുടേത്

ഞങ്ങളുടെ പാടശേഖരത്തിന്റെ വടക്കുവശം KLDC കനാലും ബാക്കി 3 വശങ്ങളിലും റോഡും ആണ് ഉള്ളത്. ഭൂനിരപ്പിൽ നിന്നും ഏകദേശം 5 അടിയോളം താഴ്ന്നാണ് പാടശേഖരം സ്ഥിതി ചെയ്യുന്നത്. KLDC കനാലിൽ എപ്പോഴും വെള്ളം ഉയർന്നു നിൽക്കുന്നതിനാൽ 20-30 ദിവസം തുടർച്ചയായി പമ്പിങ് ചെയ്താൽ മാത്രമേ പാടശേഖരത്തിലെ വെള്ളം വറ്റിക്കുവാൻ സാധിക്കുകയുള്ളു. നിലവിൽ 50 HP യുടെ രണ്ടു പമ്പുകളും 30HP യുടെ ഒരു പമ്പുമാണ് ഞങ്ങൾക്കുള്ളത്

ഞങ്ങളുടെ പാടശേഖരത്തിന്റെ കിഴക്കുഭാഗത്തു കല്ലന്തറ റോഡിന്റെ കിഴക്കുവശം പോത്താനി പാടം സ്ഥിതി ചെയ്യുന്നു. നിലവിൽ അത് കോൾനിലം അല്ല. ഞങ്ങളുടെ പാടശേഖരത്തെക്കാൾ 5 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ആ പോത്താനി പാടത്തേക്കു അവിടെനിന്നും 5 കിലോമീറ്റർ കിഴക്കു ഭാഗത്തുള്ള ഇരിഞ്ഞാലക്കുട പട്ടണത്തിൽ പെയ്യുന്ന വെള്ളം മുഴുവൻ ഒഴുകി എത്തുന്നു. ഏകദേശം 5 ചതുരശ്ര കിലോമീറ്റർ പെയ്തിറങ്ങുന്ന വെള്ളമെല്ലാം കണ്ടേശ്വരം വഴി പോത്താനി പാടത്തേക്കു എത്തിച്ചേരുന്നു.

അവർ ആ വെള്ളമെല്ലാം തേമാലിത്തറ തോട് വഴി ചേലൂർ പള്ളിയുടെ കിഴക്കു വശത്തുകൂടി ഷൺമുഖം കനാലിലേക്ക് തുറന്നു വിടുന്നതിനു പകരം എളുപ്പത്തിൽ 5 അടി ആഴമുള്ള മോട്ടോറുകൾ ഉപയോഗിച്ച് അടിച്ചു വാറ്റി കൃഷി ഇറക്കിയ ഞങ്ങളുടെ പാടശേഖരത്തിലേക്കു കമ്മട്ടി തോട് വഴി തുറന്നു വിടുന്നു. അതുമൂലം നാട് കഴിഞ്ഞു നിൽക്കുന്ന ഞങ്ങളുടെ പാടശേഖരം 300 ഏക്കറോളം പൂർണ്ണമായും 6 ദിവസമായി മുങ്ങിനിൽക്കുകയാണ്. ഇത് മൂലം കൃഷിയെ മാത്രം ആശ്രയിച്ചു ഉപജീവനം നടത്തുന്ന 165 കർഷകർ പ്രതിസന്ധിയിലാണ്. ഇതിനെ സംബന്ധിച്ച് പഞ്ചായത്ത്, കൃഷിഭവൻ, ജില്ലാ കളക്ടർ എന്നിവിടങ്ങളിൽ പരാതി കൊടുത്തെങ്കിലും യാതൊരുവിധ നടപടികളും ഉണ്ടായില്ല.



2020-21 കാലഘട്ടത്തിൽ അപ്രതീക്ഷിത വേനൽ മഴ പെയ്യുകയും പഞ്ചായത്തിന്റെ നേതൃത്വത്തിൽ കമ്മട്ടിത്തോട് പൂർണ്ണമായും തുറന്നിടുകയും ഞങ്ങളുടെ 80 ഏക്കറോളം കൊയ്ത്‌തിനു തയ്യാറായ കൃഷി പൂർണ്ണമായി നശിക്കുകയും ബാക്കിയുള്ള കൃഷി ഭാഗികമായി നശിക്കുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ചു മുഖ്യമന്ത്രി മുതൽ പഞ്ചായത്തു വരെ എല്ലാ ഡിപാർട്‌മെന്റ് കൾക്ക് പരാതി കൊടുത്തെങ്കിലും നാളിതു വരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ഇന്നും ഞങ്ങളുടെ ഞാറു വെള്ളത്തിനടിയിലാണ്

കഴിഞ്ഞ വർഷം പഞ്ചായത്തു പ്രസിഡന്റെ അധ്യക്ഷതയിൽ ഇരുപാടശേഖരങ്ങളുടെ ഭാരവാഹികളും, ADA, കൃഷി ഓഫീസർ, പഞ്ചായത്തു ഭാരവാഹികൾ ചേർന്ന് യോഗം വെക്കുകയും കൃഷി യിറക്കുമ്പോൾ സല്യൂസ് ഷട്ടറിന്റെ റെഗുലേറ്റർ ഭാഗം (1/4 ത നാലിൽ ഒന്ന്, പൂർണ്ണമായി തുറന്നുവെക്കുവാനും കൃഷിക്ക് ആവശ്യമായ വെള്ളം റെഗുലേറ്റ് ചെയ്യുവാനും ധാരണയായതാണ്.

ഇത് കൂടാതെ പോത്താനി പാടശേഖരത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ മോട്ടോർ ഷെഡ്, 50HP പമ്പ്, എത്രയും പെട്ടെന്ന് ചെയ്തു നൽകാം എന്നും ഉറപ്പു നൽകിയിരുന്നു! എന്നാൽ കരാറുകൾ പോത്താനി പാടശേഖരം ലംഘിച്ചു ചീപ്പ് പലകകൾ പൂർണ്ണമായും അവർ എടുത്തുമാറ്റുകയും ഏടാതിരിഞ്ഞി കോൾപാടത്തിന്റെ ചീപ്പ് പലകകൾ അവരുടെ മോട്ടോർ ഷെഡിൽ പൂട്ടിവെക്കുകയും ചെയ്തു. പിന്നീട് പോലീസിൽ ആവശ്യപെട്ടതനുസരിച് തിരിച്ചു നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page