ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ നിന്നും ദുബായ് മദീനത്ത് ജുമേറ ഹോട്ടലിൽ പരിശീലനത്തിന് എത്തിയ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികളെ ദുബായ് എയർപോർട്ടിൽ ഹ്യൂമൻ റിസോഴ്സ് ഡയറക്ടർ ബ്രൂസ് വൻഡാമിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വെള്ളിയാഴ്ച്ചയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും 11 പേരടങ്ങിയ രണ്ടാമത്തെ സംഘം പുറപ്പെട്ടത്.
സ്വാശ്രയ വിഭാഗം മേധാവി ഡോ വിൽസൻ തറയിൽ സി. എം.ഐ.യുടെയും ഹോട്ടൽ മാനേജ്മെൻ്റ് വിഭാഗം മേധാവി പയസ് ജോസഫിൻ്റെയും നേതൃത്വത്തിൽ അധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികളും ചേർന്ന് യാത്രയാക്കി.
കഴിഞ്ഞ സെപ്റ്റംപറിൽ പുറപ്പെട്ട ഇരുപത്തി മൂന്നു പേരടങ്ങുന്ന ആദ്യ സംഘം ജുമേറ ഹോട്ടലിൽ പരിശീലനം നടത്തി വരികയാണ്. തുടർ ച്ചയായി നാലാം വർഷമാണ് ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾ പരിശീലനത്തിനായി വിദേശത്തേക്ക് പോകുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive