സെന്റ് ജോസഫിൽ പൂർവ്വ വിദ്യാർത്ഥിനി സംഗമം 2025 നടന്നു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിനി സംഗമം 2025 നടന്നു. പത്ഭൂഷൺ ഫാ. ഗബ്രിയേൽ സെമിനാർ ഹാളിൽ നടന്ന ചടങ്ങ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സി. ഫ്ലവററ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 1989-1992 ബോട്ടണി ഡിപ്പാർട്മെന്റിലെ പൂർവ്വ വിദ്യാർത്ഥിനിയും ഇപ്പോൾ കേരള യൂണിവേഴ്സിറ്റി ബയോടെക്‌നോളജി വകുപ്പ് മേധാവി കൂടിയായ ഡോ. സ്വപ്ന ടി എസിന് മികച്ച പൂർവ വിദ്യാർത്ഥിനിക്കുള്ള അവാർഡ് നൽകി.



ഹോളി ഫാമിലി കോൺഗ്രീഗേഷൻ മാനേജർ പ്രൊവിൻഷ്യൽ സി. ട്രീസ ജോസഫിനെയും കേരളസഭയുടെ സേവന പുരസ്കാര അവാർഡ് ലഭിച്ച മുൻ കോളേജ് പ്രിൻസിപ്പൽ മദർ മേരി പാസ്റ്ററിനെയും പ്രത്യേക അംഗീകാര അവാർഡ് നൽകി. മുൻ അലുമിനി പ്രസിഡൻ്റായിരുന്ന മായാലക്ഷ്മിയെയും മറ്റ് പ്രധാന നേട്ടങ്ങൾ കൈവരിച്ച അലൂമിനി അംഗങ്ങളെയും ഈ മീറ്റിംഗിൽ ആദരിച്ചു.



1976 കാലഘട്ടത്തിൽ സെൻ്റ്. ജോസഫ്സിലെ വിദ്യാർഥിനിയായിരുന്ന ഗീതാ ഗോപാലകൃഷ്ണന്റെ വെൺതൂവൽസ്പർശം എന്ന പുസ്തകം പ്രകാശനം ചെയ്തു. മരണമടഞ്ഞ ഗായകൻ ജയചന്ദ്രന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഗാനശിൽപം ശ്രദ്ധേയമായി.



2024-2025 അധ്യയന വർഷം കോളേജിൽ നിന്ന് വിരമിക്കുന്ന കെമിസ്ട്രി ഡിപ്പാർട്ട്മെന്റിലെ അധ്യാപകരായ ഡോ. ഡീന ആൻ്റണി സി. ഡോ. ബിൻസി വർഗീസ് വി, ഇംഗ്ലീഷ് സെൽഫ് ഫിനാൻസിംഗ് വിഭാഗം മേധാവി ശാന്തി മേനോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു



കോളജിലെ വിദ്യാർത്ഥിനികൾ നിർമിച്ച ജോസഫൈൻ എന്ന റോബോട്ടുമായി ആശയവിനിമയം സംഘടിപ്പിച്ചു. സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോ. സി. റോസ്സ് ബാസ്റ്റിൻ, മുൻ മലയാള വിഭാഗം പ്രധാന അധ്യാപിക സാവിത്രി ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു. അലൂമിനി വൈസ് പ്രസിഡൻറ് ഷക്കീല സി.ബി സ്വാഗതവും, ഷിബിത ഇമ്മാനുവേൽ ഏവർക്കും നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page