ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ‘ആസ്‍പയർ 2023’ മെഗാ തൊഴിൽ മേള ഒക്ടോബർ 27ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടക്കും – തൊഴിലന്വേഷകർക്ക് തൊഴിൽ കണ്ടെത്താൻ ശ്രദ്ധേയമായ അവസരമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ‘ആസ്‍പയർ 2023’ മെഗാ തൊഴിൽ മേള 2023 ഒക്ടോബർ 27ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടക്കും. ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു മേളയുടെ ഉദ്ഘാടനം നിർവ്വഹിക്കും. മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെ പതിനഞ്ചോളം കമ്പനികൾ തൊഴിൽ നൽകാൻ സന്നദ്ധരായി പങ്കെടുക്കും.

ഐ.ടി, കൊമേഴ്‌സ്, ബാങ്കിംഗ് ആൻഡ് ഫിനാൻസ്, ഇലക്ട്രിക്കൽ, സിവിൽ, ഓട്ടോമോട്ടീവ് തുടങ്ങിയ വിവിധ തൊഴിൽ മേഖലകളിൽ എസ്.എസ്.എൽ.സി മുതൽ പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര യോഗ്യതയുള്ള തൊഴിലന്വേഷകർക്ക് തൊഴിൽ കണ്ടെത്താനുള്ള ശ്രദ്ധേയമായ അവസരം ഒരുക്കുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പെന്നു ഇരിങ്ങാലക്കുട റസ്റ്റ് ഹൗസിൽ ചേർന്ന പത്രസമ്മേളനത്തിൽ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

രെജിസ്‌ട്രേഷൻ ആരംഭിച്ചത് മുതൽ മികച്ച പ്രതികരണമാണ് മേളയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് ഇതിനോടകം 200ൽ അധികം ഉദ്യോഗർത്ഥികളും 15 കമ്പനികളും രെജിസ്റ്റർ ചെയ്തു കഴിഞ്ഞു..

തൊഴിൽമേളയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസാപ് കേരളയുടെ വെബ്സൈറ്റിൽ നിന്നും രജിസ്‌ട്രേഷൻ ഫോം ഓൺലൈൻ ആയി പൂരിപ്പിച്ച് സമർപ്പിക്കണം. https://asapkerala.gov.in/welcome-to-aspire-2023-irinjalakuda/ ആണ് ഓൺലൈൻ രജിസ്ട്രേഷനുള്ള ലിങ്ക്. തൃശൂർ ജില്ല കേന്ദ്രീകരിച്ച് ആണ് മേള സംഘടിപ്പിക്കുന്നതെങ്കിലും സമീപ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്കും ഇതിൽ പങ്കെടുക്കാം. 2023 ഒക്ടോബർ 24 ആണ് രജിസ്ട്രേഷനുള്ള അവസാന തീയതി.

ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു, അസാപ് കേരളയുടെ പ്ലേസ്മെന്റ് ഹെഡ് ലൈജു പി ആർ, ക്രൈസ്റ്റ് കോളേജ് മാനേജർ ജോയി പീനിക്കാപറമ്പിൽ, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്റൂസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page