ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച യുവ വിദ്യാർത്ഥി പ്രതിഭയ്ക്ക് ക്രൈസ്റ്റ് കോളേജ് സംസ്ഥാനതലത്തിൽ നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം നാട്ടിക എസ്.എൻ കോളേജിലെ കെ.എച്ച് നിധിൻദാസിന്

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച യുവ വിദ്യാർത്ഥി പ്രതിഭയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംസ്ഥാനതലത്തിൽ നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം നാട്ടിക എസ്. എൻ കോളേജിലെ നിധിൻദാസ് കെ. എച്ച് നേടി.

സാമൂഹിക പ്രതിബദ്ധത, നേതൃപാടവം, അക്കാദമിക മികവ് എന്നിവയെ മുൻനിർത്തിയാണ് ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പാളിൻ്റെ പേരിലുള്ള ഈ പുരസ്കാരം നൽകുന്നത്. 5001 രൂപയും പ്രശസ്തി പത്രവും ഫലകവും മാർച്ച് 4 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് ക്രൈസ്റ്റ് കോളേജ് ഫാ.ജോസ് തെക്കൻ സെമിനാർഹാളിൽ ചേരുന്ന യോഗത്തിൽ മുൻ ഡി.ജി.പി സെൻകുമാർ നിർവ്വഹിക്കും.

തുടർന്ന് ”പുതിയ സാമ്പത്തിക വ്യവസ്ഥയും സംരഭകത്വവും’ എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികളോട് സംസാരിക്കും.

You cannot copy content of this page