ചമയം നാടക വേദിയുടെ കുട്ടികളുടെ നാടക ക്യാമ്പിന് സമാപനം

ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടക വേദിയുടെ കുട്ടികളുടെ നാടക ക്യാമ്പിന്റെ സമാപന യോഗം മുൻ എം.എൽ.എ പ്രൊഫ. കെ.യു അരുണൻ ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡണ്ട് എ.എൻ രാജൻ അദ്ധ്യക്ഷനായ യോഗത്തിൽ ഭരതൻ കണ്ടേങ്കാട്ടിൽ നാടകം – ഗ്രാമങ്ങളിൽ” എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു.

കോമഡി സ്റ്റാർ ഫെയിം സൂര്യകല, മിമിക്രി ആർട്ടിസ്റ്റ് പ്രഭ ഇരിങ്ങാലക്കുട, നാടക നടൻ ജയപ്രകാശ് എടക്കുളം, അജിത രാജൻ, വേണു എളന്തോളി എന്നിവർ സംസാരിച്ചു. കേരള സംഗീത നാടക അക്കാദമി മെമ്പർ പുല്ലൂർ സജുചന്ദ്രൻ ക്യാമ്പ് അവലോകനം നടത്തി. തുടർന്ന് ക്യാമ്പ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണവും രെഞ്ചു കാർത്ത്യായനി സംവിധാനം ചെയ്ത ലഘുനാടകവും അരങ്ങേറി.

You cannot copy content of this page