അടുത്ത അഞ്ച് വർഷത്തേക്ക് ഒരു സദ്ഭരണം ഇരിങ്ങാലക്കുട നഗരസഭയിൽ ഉറപ്പുനൽകി എം.പി ജാക്സൺ – തിരഞ്ഞെടുക്കപ്പെട്ടവർ കഴിവുള്ളവർ

ഇരിങ്ങാലക്കുട : തുടർച്ചയായി ഐക്യ ജനാധിപത്യമുന്നണി ഇരിങ്ങാലക്കുട നഗരസഭ ഭരിക്കുന്നതിന്റെ നേട്ടം പല മേഖലകളിലും ഉണ്ടെന്നും അതിന്റെ തുടർച്ചയായി ഈ ഭരണസമിതി അധികാരത്തിൽ കയറുമ്പോൾ കുറവുകൾ എന്താണെന്ന് അറിഞ്ഞും, ജനങ്ങളുടെ ആഗ്രഹങ്ങൾ മനസ്സിലാക്കിയും എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തിക്കൊണ്ട് അടുത്ത അഞ്ച് വർഷത്തേക്ക് ഒരു സദ്ഭരണം ഇരിങ്ങാലക്കുട നഗരസഭയിൽ ഉറപ്പ് നൽകുകയാണെന്ന് എം പി ജാക്‌സൺ പറഞ്ഞു.

യുഡിഎഫ് ഇരിങ്ങാലക്കുടയിൽ നഗരസഭ വിജയം ആഘോഷമാക്കി നടത്തിയ പ്രകടനത്തിൽ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. അധികാരം ഒരുവിഭാഗത്തിന്റെ മാത്രമാണെന്ന് കരുതുന്ന ഭരണസമതിയല്ല വരാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഭരണമികവുള്ളവരും പരിചയസമ്പന്നരായ കൗൺസിലർമാരും പരിചയം ആർജിക്കാൻ തയ്യാറായ പുതിയ കൗൺസിലർമാരും ഉള്ളത് ഭരണമികവിന് സഹായകരമാണെന്നു അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page