“നിറക്കളരി “ദ്വിദിന ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ സ്കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ സ്കൂളുകളുടെയും എസ്.എൻ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ “നിറക്കളരി “ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. മായാവി, ലുട്ടാപ്പി, കപീഷ് തുടങ്ങി കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രകാരൻ മോഹൻദാസ് ശില്പശാല ഉത്ഘാടനം ചെയ്തു. എസ് എൻ സ്കൂൾ മാനേജർ ഡോ. സി കെ രവി അധ്യക്ഷത വഹിച്ചു.

ആർട്ട്‌ & ക്രാഫ്റ്റ് സ്പെഷ്യലിസ്റ്റ് ട്രെയിനർ രുഗ്മിണി ടീച്ചർ നയിച്ച ദ്വിദിന ശില്പശാലയിൽ ഒട്ടനവധി കുട്ടികൾ പങ്കെടുത്തു. ഫാബ്രിക് പെയിന്റ്, സ്റ്റൻസിൽ ആർട്ട്‌, വെജിറ്റബിൾ പ്രിന്റ് തുടങ്ങി വ്യത്യസ്തമായ ചിത്രകലകൾ കുട്ടികൾക്ക് ദ്വിദിന ക്യാമ്പിൽ പരിശീലനം നൽകി.

എസ് എൻ സ്കൂൾ കറസ്സ്പോണ്ടന്റ് മാനേജർ പി കെ ഭരതൻ മാസ്റ്റർ, ടി ടി ഐ പ്രിൻസിപ്പൽ കവിത പി വി , എൽ പി ഹെഡ്മിസ്ട്രെസ് ഗോൾഡ എൻ ബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page