ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പാരമ്പര്യ ആചാര അനുഷ്ഠാനചടങ്ങുകളുമായി ബന്ധപ്പെട്ട പ്രവർത്തിക്കാരെ ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ ആദരിച്ചു.
തന്ത്രി, മേൽശാന്തി പരികർമ്മി,കീഴ്ശാന്തി, മൂത്തത്, കഴകം, മാലക്കഴകം, ചാക്യാർ, നമ്പ്യാർ, മാരാർ, എഴുന്നള്ളിപ്പിന് അകമ്പടി, വിളക്ക്പിടി, ബ്രാഹ്മണി അമ്മ, തീർത്ഥ മാണി, ചാക്യാർക്ക് മാറ്റു കൊടുക്കുന്നവർ, ദാനം, പുരാണകീർത്തനം, നിവേദ്യ പാത്രം കഴുകൽ, കോപ്പ്, പള്ളിവേട്ട, വെടിവഴിപാട്, നാദസ്വരം, തീവെട്ടി തുടങ്ങി വിവിധ വിഭാഗങ്ങളിലെ 55 ഓളം പേർക്കാണ് ഓണപ്പുടവ നൽകി ആദരിച്ചത്.
ഭഗവാൻ്റെ തിരുവുത്സവം മംഗളമാക്കുന്നതിന് പരമ്പരകളായി നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്നവരെ ക്ഷേത്രോത്സവ സമയത്ത് ആദരിക്കുക എന്ന ചടങ്ങാണ് ഇന്ന് പള്ളിവേട്ട ശിവേലിക്ക് ശേഷം കിഴക്കേ നടപ്പുരയിൽ നടന്നത്.
പത്മശ്രീ പെരുവനം കുട്ടൻ മാരാർ, ക്ഷേത്രത്തിലെ മുതിർന്ന മേൽശാന്തി നീലകണ്ഠൻ നമ്പൂതിരി, ശിവദാസ് പള്ളിപ്പാട്ട്, മാതൃഭൂമി ആലപ്പുഴ ജില്ലാ ലേഖകൻ കാരാഴ്മ വേണുഗോപാൽ, മാതൃഭൂമി ഇരിങ്ങാലക്കുട ലേഖകൻ ദിലീപ് കുമാർ, കൂടപ്പുഴ പരമേശ്വരൻ തുടങ്ങിയവർ സായാഹ്ന കൂട്ടായ്മയ്ക്ക് വേണ്ടി പ്രവർത്തിക്കാരെ ആദരിച്ചു.
സയാഹ്ന കൂട്ടായ്മയ്മ പ്രവർത്തകരായ നിർമ്മൽ രവീന്ദ്രൻ, മനു പാറപ്പുറം, ബിബിൻ ബാബു, ശ്രീനാഥ് ഉണ്ണികൃഷ്ണൻ, ജിജേഷ് കെ മേനോൻ, ശ്രീജിത്ത് എസ് പിള്ള, ഷിജു എസ് നായർ, ഗണേഷ് ടി മേനോൻ, സുമേഷ് നായർ, ജിഷ്ണു, വൈഷ്ണു, തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





