ഇരിങ്ങാലക്കുട : കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് മെയ് 6 ന് രാത്രിയിൽ വിളക്ക് എഴുന്നുള്ളിപ്പ് സമയത്ത് ഏതാനും സാമൂഹ്യ വിരുദ്ധർ മദ്യപിച്ച് മതിൽക്കെട്ടിനകത്ത് പ്രവേശിക്കുകയും മദ്യപാനം നടത്തുകയും ചെയ്തതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി അറിയാൻ കഴിഞ്ഞതായി കൂടൽമാണിക്യം ദേവസ്വം, ആയതിനെ സംബന്ധിച്ച് അന്വേഷണം നടത്തി കർശനമായ നിയമനടപടികൾ കൈക്കൊള്ളാൻ ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകിയിട്ടുണ്ട് എന്ന് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി.
ഇവരെ ഏതെങ്കിലും വിധത്തിൽ സംരക്ഷിക്കുന്ന യാതൊരു നടപടികളും ദേവസ്വത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതല്ല എന്നും, ക്ഷേത്ര ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുമെന്നും ദേവസ്വം ചെയർമാൻ പ്രസ്താവനയിൽ അറിയിച്ചു.
ദിവസങ്ങൾക്കു മുൻപ് നടന്ന ഈ സംഭവത്തെക്കുറിച്ച് ദേവസ്വത്തിന്റെ ഭാഗത്തു നിന്നും പ്രതികരണങ്ങൾ ഒന്നും ഇതുവരെ വരാത്തത് ഭക്തജനങ്ങളുടെ ഭാഗത്തുനിന്ന് വിമർശനം ഉയർന്നിരുന്നു. ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ വമ്പിച്ച പോലീസ് സന്നഹമാണ് കൂടൽമാണിക്യം ഉത്സവത്തിനോടനുബന്ധിച്ച് ക്ഷേത്രത്തിനകത്തും പുറത്തും സജ്ജീകരിച്ചതെന്ന് പോലീസിന്റെ പ്രസ്താവനയും നേരത്തെ ഉണ്ടായിരുന്നു . ഇതുകൂടാതെ കൂടൽമാണിക്യം ദേവസ്വത്തിന്റെ വളണ്ടിയർമാരും ക്ഷേത്രത്തിനകത്തും പുറത്തും സജീവമായി ഉണ്ടാകും എന്ന് കമ്മിറ്റിയും പറഞ്ഞിരുന്നു.
ഇത്തരം സന്നാഹങ്ങൾക്കിടയിലാണ് സാമൂഹ്യവിരുദ്ധർ ക്ഷേത്രത്തിനകത്ത് കടന്ന് പരസ്യമായി മദ്യപിച്ചത്, കൂടാതെ ഇത് ചോദ്യം ചെയ്ത സ്ത്രീകൾ അടക്കമുള്ളവരെ ഇവർ കയർത്തു സംസാരിക്കുകയും ചെയ്തെന്ന് പറയുന്നു. ഈ വിഷയത്തിൽ ശക്തമായ നടപടികളാണ് ഏവരും പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





