ഇരിങ്ങാലക്കുട : കലാരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ഡോക്ടർ
കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സുവർണ്ണജൂബിലി സ്മരണികയായ ‘സുവർണ്ണരേഖ’ വിതരണത്തിന് തയ്യാറായി. അമ്മന്നൂർ ഗുരുകുലത്തിൽ നടന്ന സാംസ്ക്കാരികസമ്മേളനത്തിൽ പ്രശസ്ത കാലിയോഗ്രാഫർ നാരായണ ഭട്ടതിരി, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശുഭ വാസുദേവന് ആദ്യപ്രതി നൽകിക്കൊണ്ട് സ്മരണികയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
ഒരുവർഷക്കാലം നീണ്ടുനിന്ന സുവർണ്ണജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നൂറിലധികം രംഗാവതരണങ്ങളാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അരങ്ങേറിയത്. ആഘോഷങ്ങളോടനുബന്ധിച്ച് പ്രമുഖ കലാകാരന്മാർ, കലാനിരൂപകർ, ചിന്തകർ, പ്രഭാഷകർ തുടങ്ങിയവർ നടത്തിയ നളചരിതസംബന്ധിയായ പ്രഭാഷണങ്ങളിൽനിന്നും തെരഞ്ഞെടുത്ത പ്രൗഢമായ ലേഖനങ്ങളാണ് ഈ സവിശേഷസ്മരണിക ‘സുവർണ്ണരേഖ’യുടെ പ്രധാന ഉള്ളടക്കം
‘സുവർണ്ണരേഖ’ ചെയർമാൻ അനിയൻ മംഗലശ്ശേരി പ്രവേശികയും, എഡിറ്റർ ദിലീപ് കുമാർ പീഠികയും അവതരിപ്പിച്ചു. ഡോക്ടർ എൻ അജയ്കുമാർ, സജനീവ് ഇത്തിത്താനം എന്നിവർ സ്മരണികയുടെ ഉള്ളടക്കത്തെ കേന്ദ്രീകരിച്ച് പ്രഭാഷണം നടത്തി. സ്മരണികയുടെ ആകർഷകമായ മുഖചിത്രം ഒരുക്കിയ പ്രശസ്ത കലിഗ്രാഫറായ നാരായണ ഭട്ടതിരിയെ തദവസരത്തിൽ പ്രത്യേകം അനുമോദിച്ചു. അഡ്വക്കേറ്റ് രാജേഷ് തമ്പാൻ കൃതജ്ഞത രേഖപ്പെടുത്തി.
ശേഷം മാൻഡോലിൻ വിദ്വാൻ ചെന്നൈ വിശ്വാസ് ഹരി നയിച്ച ‘തന്ത്രിധ്വനി’, സായംസന്ധ്യയെ സംഗീതസാന്ദ്രമാക്കി. മൃദംഗത്തിൽ കൃപാൽ സായ്റാമും, ഘടത്തിൽ ശ്രീജിത്ത് വെള്ളാറ്റഞ്ഞൂരും സംഗീതക്കച്ചേരിക്ക് അകമ്പടിയേകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


