ഇരിങ്ങാലക്കുട കോടതി സമുച്ചയം ഉദ്ഘാടനം ചൊവ്വാഴ്ച്ച

ഇരിങ്ങാലക്കുട : ഹൈക്കോടതി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ കോടതി സമുച്ചയം എന്ന ഖ്യാതിയോടെ നിർമ്മാണം പൂർത്തീകരിച്ച ഇരിങ്ങാലക്കുട കോർട്ട് കോംപ്ലക്സ‌് ഉദ്ഘാടനം ഓഗസ്റ്റ് മാസം 18-ാം തിയ്യതി ചൊവ്വാഴ്ച്ച വൈകീട്ട് 6:30 മണിക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഓൺലൈനായി നിർവഹിക്കുന്നു. കേരള മുഖ്യമന്ത്രി അഡ്വ. വി.ഡി. സതീശൻ ചടങ്ങിൽ ഓൺലൈനായി പങ്കെടുക്കും. നേരത്തെ ഓഗസ്റ്റ് 9 ന് നിശ്ചയിച്ചിരുന്ന ചടങ്ങ് കേരളത്തിലെ പ്രകൃതിക്ഷോഭ ദുരിതങ്ങളുടെ സാഹചര്യത്തിൽ നീട്ടി വെക്കുകയായിരുന്നു.



കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ഹൈക്കോടതി ജഡ്‌ജുമാർ, ന്യായാധിപർ, M.L.A. മാർ, മുൻസിപ്പൽ ചെയർപേഴ്‌സൺ, മറ്റ് ജനപ്രതിനിധികൾ, അഡ്വക്കേറ്റ്സ്, ക്ലർക്ക്, കോർട്ട് സ്റ്റാഫ്, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും.



ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ 93.25 കോടി ചെലവഴിച്ച് 80 മീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലുമായി ഏഴുനിലയിൽ 1.68 ലക്ഷം ചതുരശ്ര അടിയിലാണ് കോടതി സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. പത്ത് വിശാലമായ കോടതികളും അനുബന്ധ സൗകര്യങ്ങളും 100 കാറുകൾ ടു-വീലർ പാർക്കിങ്ങ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.



2450 ചതുരശ്ര അടിയിൽ റെക്കോർഡ് റൂം, ഇലക്ട്രിക് സബ് സ്റ്റേഷൻ, ജനറേറ്റർ, ബാർ അസോസിയേഷൻ അഡ്വക്കേറ്റ്സിനും, ക്ലാർക്കുമാർക്കും, പോലീസിനുമുള്ള വിശ്രമമുറി, ജഡ്‌ജിമാരുടെ ലോഞ്ച്, ചേമ്പറിനോട് ചേർന്ന് ലൈബ്രറി, മീഡിയേഷൻ റൂമുകൾ. മീഡിയ റൂം. സെൻട്രൽ ലൈബ്രറി, ടോയ്‌ലറ്റ് സൗകര്യങ്ങൾ, ക്യാൻ്റീൻ തുടങ്ങി ഏറ്റവും അത്യാധുനിക സൗകര്യങ്ങളോടെ ഏഴു നിലകളിലായിട്ടാണ് കോടതി സമുച്ചയം ഒരുക്കിയിട്ടുള്ളത്.



ഇരിങ്ങാലക്കുടയുടെ പ്രൗഢമായ ചരിത്രത്തിൽ പുതിയൊരു ഏട് കൂടി ഏഴുതിച്ചേർക്കുകയാണെന്ന് സംഘാടകസമിതി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ, ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. വി.എസ്. ലിയോ, സെക്രട്ടറി കെ.ജെ. ജോൺസൺ, ട്രഷറർ അഡ്വ. എം.പി. ജയരാജ്, വൈസ് പ്രസിഡൻ്റ് അഡ്വ. ഹോബി ജോളി, നിർവാഹക സമിതി അംഗങ്ങളായ അഡ്വ. പി.കെ. അശോകൻ, അഡ്വ. ഷൈനി ജോജോ, ഗവ. പ്ലീഡർ ജോജി ജോർജ്ജ്, പബ്ലിസിറ്റി കൺവീനർ സുബീഷ്, മുൻ പ്ലീഡർ സജി റാഫേൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page