‘എന്നും എപ്പോഴും ഈ മനുഷ്യസ്നേഹിക്കൊപ്പം’ : സുരേഷ് ഗോപിക്കായി ഇരിങ്ങാലക്കുടയിൽ പ്രചാരണം തുടങ്ങി ഒരു കൂട്ടം ഓട്ടോ ഡ്രൈവർമാർ

ഇരിങ്ങാലക്കുട : സുരേഷ് ഗോപിയോടുള്ള ഇഷ്ടം കൊണ്ടും ബഹുമാനം കൊണ്ടും തൃശൂർ ലോക്സഭ മണ്ഡലത്തിൽ സുരേഷ് ഗോപിക്കായി ഇരിങ്ങാലക്കുടയിൽ പ്രചാരണം തുടങ്ങിയിരിക്കുകയാണ് ഒരു കൂട്ടം ഓട്ടോ ഡ്രൈവർമാർ. ഓട്ടോറിക്ഷകളിൽ സുരേഷ് ഗോപിയുടെ ചിത്രമുള്ള പോസ്റ്റർ പതിപ്പിച്ചാണ് പ്രചാരണം നടത്തുന്നത്. ‘എന്നും എപ്പോഴും ഈ മനുഷ്യസ്നേഹിക്കൊപ്പം’ എന്ന പോസ്റ്ററുകൾ ആണ് ഓട്ടോറിക്ഷക്ക് പിന്നിൽ പതിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപി തന്നെയായിരിക്കും മത്സരിക്കുക എന്നും ഇത്തവണ വിജയിക്കുമെന്നുറപ്പുണ്ടെന്നും ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.മനു മാധവൻ, ഷൈജു രാമദാസ്‌, ശരത്, രഘു, കണ്ണൻ, കൃഷ്ണക്, ഉമർ, മനോജ്‌, സുരേന്ദ്രൻ, സുധീഷ് എന്നവരാണ് പ്രചാരണത്തിന് നേതൃത്വം നൽകിയത്

continue reading below...

continue reading below..

You cannot copy content of this page