ശാന്തിനികേതനിൽ കഥകളി ആസ്വാദന ക്ലാസ് നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : വിദ്യാർത്ഥികളിൽ ശാസ്ത്രീയ കലാ വബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഡോ. കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കഥകളി ആസ്വാദന ക്ലാസ് പീശപ്പിള്ളി രാജീവനാശാൻ ഉദ്ഘാടനം നിർവ്വഹിച്ചു.

continue reading below...

continue reading below..

തുടർന്ന് രാജീവനാശാൻ കഥകളിയിലെ നവരസങ്ങളും അവതരിപ്പിച്ചുക്കൊണ്ട് നടത്തിയ ക്ലാസ്സ് വിദ്യാർത്ഥികളിൽ കഥകളിയെക്കുറിച്ച് ആഴത്തിലുള്ള അവബോധം വളർത്താൻ പര്യാപ്തമായി. പാട്ട് – കലാനിലയം രാജീവൻ , ചെണ്ട – കലാനിലയം രതീഷ് , മദ്ദളം കലാനിലയം ശ്രീജിത്ത് എന്നീ കലാകാരന്മാരും ക്ലാസിനെ സജീവമാക്കി. പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ ,രമേശൻ , എസ്. എം. സി. ചെയർമാൻ പി. എസ്. സുരേന്ദ്രൻ , കെ.സി. ബീന എന്നിവർ സംസാരിച്ചു.. എസ്. എൻ. ഇ. എസ് . ഭാരവാഹികളും , ക്ലബ്ബ് ഭാരവാഹികളും സന്നിഹിതരായിരുന്നു

You cannot copy content of this page