എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ‘ശലഭങ്ങൾ’

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയത്തിലെ എൻ.എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സപ്തദിന സഹവാസ ക്യാമ്പ് ” ശലഭങ്ങൾ” നഗരസഭ ചെയർപേഴ്സൺ സുജ സജ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. സമത്വജ്വാല തെളിയിക്കുകയും, സമത്വ സന്ദേശം കൈമാറിക്കൊണ്ട് പ്രതിജ്ഞ എടുക്കുകയും ചെയ്തു.

ഗവ. മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ. പ്രസിഡണ്ട് ബിനോയ്. വി.ആർ. അധ്യക്ഷനായ ചടങ്ങിൽ എസ്.എം.സി. ചെയർമാൻ വി.വി. റാൽഫി., പി.ടി.എ. പ്രസിഡണ്ട് . പി.കെ. അനിൽകുമാർ, ഗവ. ബോയ്സ് വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, പി.ടി.എ. പ്രതിനിധി പ്രീതി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

continue reading below...

continue reading below..


സ്നേഹാ രാമം, രഹിത ലഹരി, രക്ഷിതം, വന്ദ്യം വയോജനം, തുടങ്ങിയ വ്യത്യസ്തങ്ങളായ പദ്ധതികളെക്കുറിച്ച് എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ റോസ്മിൻ എ മഞ്ഞളി വിശദീകരിച്ചു. ഗവ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ധന്യ. കെ.ആർ സ്വാഗതവും സീനിയർ അധ്യാപിക ഹേന കെ.ആർ നന്ദിയും അറിയിച്ചു

വിളംബര ജാഥയോടെ തുടങ്ങിയ അൻപത് വളന്റിയർമാർ പങ്കെടുക്കുന്ന ക്യാമ്പ് 2024 ജനുവരി ഒന്ന്, തിങ്കളാഴ്ച സമാപിക്കും.


You cannot copy content of this page