ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിന്റെ 38 മത് കൂടിയാട്ട മഹോത്സവം ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ ആരംഭിച്ചു. ഗുരുകുലത്തിലെ ആചാര്യനായിരുന്ന ഗുരു അമ്മന്നൂർ പരമേശ്വര ചാക്യാരുടെ ചിത്രത്തിന് മുൻപിൽ കൂടിയാട്ട ആചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ ദീപം തെളിയിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ കൂടിയാട്ട ആചാര്യൻ ഗുരു വേണു ജി മഹോത്സവം ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് പ്രസിഡന്റ് അനിയൻ മംഗലശേരി പരമേശ്വര ചാക്യാർ അനുസ്മരണ പ്രഭാഷണം നടത്തി. ഗുരുകുലം പ്രസിഡന്റ് കലാമണ്ഡലം നാരായണൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ഗുരുകുലം ട്രഷറർ സരിത കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
തുടർന്ന് ക്ഷേമീശ്വരന്റെ നൈഷധാനന്ദം നാടകത്തിലെ അനലഗർഭാങ്കംകൂടിയാട്ടം അരങ്ങേറി. സൂരജ് നമ്പ്യാർ സംവിധാനം ചെയ്ത അനലഗർഭാങ്കത്തിൽ നളനായി സൂരജ് നമ്പ്യാർ രംഗത്തെത്തി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം വിജയ് ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ , താളത്തിൽ ഗുരുകുലം ശ്രുതി, ഗുരുകുലം അക്ഷര ചമയത്തിൽ കലാമണ്ഡലം വൈശാഖ് എന്നിവർ പങ്കെടുത്തു.
രണ്ടാം ദിവസമായ 31ന് തിയതി ഉഷാനങ്ങ്യാർ അവതരിപ്പിക്കുന്ന നങ്ങ്യാർ കൂത്ത് അരങ്ങേറും. ക്ഷേമിശ്വരന്റെ നൈഷധാനന്ദം നാടകത്തെ ആസ്പദമാക്കി ദമയന്തിയുടെ കഥയെ നിർവ്വഹണ രൂപത്തിൽ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്നത് പ്രസിദ്ധ കൂടിയാട്ട കലാകാരിയായ ഉഷാ നങ്ങ്യാരാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com