സെന്റ് തോമസ് കത്തീഡ്രല്‍ കാരുണ്യ ഭവന പദ്ധതിയിൽ 2 ഭവനങ്ങള്‍കൂടി നിര്‍മ്മിച്ചു നല്‍കി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രലിന്റെ കാരുണ്യഭവന പദ്ധതിയുടെ ഭാഗമായി തുറവന്‍കാട് ഇടവകാതിര്‍ത്തിയില്‍ 2 ഭവനങ്ങള്‍കൂടി നിര്‍മ്മിച്ചു നല്‍കി. സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്കായി ഇടവക ജനങ്ങളുടെ സഹകരണത്തോടെ നിര്‍മ്മിച്ച് നല്‍കിയ 2 വീടുകളുടെ വെഞ്ചിരിപ്പും, താക്കോല്‍ദാനവും കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് നിര്‍വ്വഹിച്ചു.

continue reading below...

continue reading below..


ഫാ. മില്‍നര്‍ വിതയത്തില്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, വാര്‍ഡ് കൗണ്‍സിലര്‍ മണി സജയന്‍, കത്തീഡ്രല്‍ ട്രസ്റ്റിമാരായ ആന്റണി ജോണ്‍ കണ്ടംകുളത്തി, ലിംസന്‍ ഊക്കന്‍, ജോബി അക്കരക്കാരന്‍, ബ്രിസ്റ്റോ വിന്‍സന്റ് എലുവത്തിങ്കല്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് ടോണി ചെറിയാടന്‍, കത്തീഡ്രല്‍ മുന്‍ ട്രസ്റ്റിമാരായ ബാബു കുറ്റിക്കാട്ട് നെയ്യന്‍, ഷാജന്‍ കണ്ടംകുളത്തി, ബിജു പോള്‍ അക്കരക്കാരന്‍, തുറവന്‍കാട് പള്ളി കൈക്കാരന്‍ വില്‍സന്‍ കാഞ്ഞിരപറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

You cannot copy content of this page