ഇരിങ്ങാലക്കുട : ഐ.സി.എസ്.ഇ സംസ്ഥാന ഹാൻഡ് ബോൾ ടൂർണമെൻറ് ചാമ്പ്യൻഷിപ്പ് ഇരിങ്ങാലക്കുട ഡോൺ ബോസ്കോയിൽ സമാപനമായി. കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററും ഇന്ത്യൻ വുമൺസ് ഹാൻഡ് ബോൾ ടീമിൻ്റെ മുൻ ക്യാപ്റ്റനുമായ ഉഷാനന്ദിനി ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.
ഡി ബി സി എസ് റെക്ടറും മാനേജറുമായ ഫാദർ ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ ഹാൻഡ് ബോൾ ടീമിൻ്റെ മുൻ കോച്ച് ആയ ആന്റണി സി എം വിശിഷ്ടാതിഥിയായിരുന്നു.
അണ്ടർ 14,17,19 എന്നീ മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ അണ്ടർ 14 ,17 ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ ഡോൺബോസ്‌കോ സെൻട്രൽ സ്കൂൾ ഇരിങ്ങാലക്കുടയും , പെൺകുട്ടികളുടെ വിഭാഗത്തിൽ അണ്ടർ 14,17,19 സെൻറ് ജോസഫ് പട്ടണക്കാടും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ ഓക്സീലിയം ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളുരുത്തി ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് ട്രോഫിയും മെഡലും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഫാ. ജിതിൻ മൈക്കിൾ, ഫാ. ജോയ്സൺ മുളവരിയ്ക്കൽ, ഫാ. വർഗീസ് ജോൺ, സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ലൈസ സെബാസ്റ്റ്യൻ,സതീഷ് പിള്ള ,ശിവപ്രസാദ് ശ്രീധരൻ, സ്കൂൾ കോഡിനേറ്റർ ബിന്ദു സ്കറിയ, പരിശീലകരായ മണിക്കുട്ടൻ , ശരത് പ്രസാദ് , സന്ദേശ് ഹരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഡോൺ ബോസ്കോ എച്ച് .എസ് എസ് വൈസ് പ്രിൻസിപ്പൽ ഫാ. ജിതിൻ മൈക്കിൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ അധ്യാപിക മിനി ജോൺ നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com