ഭഗവദ്ഗീത പഠനക്ലാസ്സും ശ്രീമദ്ഭാഗവത പഠനക്ലാസ്സും (ഓൺലൈൻ)

പുല്ലൂർ : ശിവ – വിഷ്‌ണു ക്ഷേത്രക്ഷേമസമിതിയുടെയും ഭജനസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭഗവദ്‌ഗീത പഠന ക്ലാസ്സും ശ്രീമദ് ഭാഗവത പഠനക്ലാസ്സും സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര കൃഷ്‌ണാവബോധസമിതിയുടെ (ഇസ്കോൺ) നേതൃത്വത്തിൽ ഹരേകൃഷ്‌ണ സത്‌സംഗ് ഇരിങ്ങാലക്കുട യാത്രാ ലീഡർ കൽപതരു കൃഷ്‌ണദാസ് ആണ് ഭഗവദ്ഗീത പഠനത്തിന് നേതൃത്വം നൽകുന്നത്.

ഭാഗവതാചാര്യൻ ബ്രഹ്മശ്രീ പാലാഴി കൃഷ്‌ണകുമാർ അവർകൾ ആണ് ഓൺലൈനായി ശ്രീമദ്ഭാഗവത പഠനത്തിന് നേതൃത്വം നൽകുന്നത്. ഈ പഠനക്ലാസ്സുകളുടെ ഔപചാരികമായ ഉദ്ഘാടനം മെയ് 20 ബുധനാഴ്‌ച രാവിലെ 9 മണിയ്ക്ക് ക്ഷേത്രാ കണത്തിൽ വെച്ച് ഡോ. രാധാകൃഷ്‌ണൻ നിർവ്വഹിക്കുന്നു. ഈ പഠനക്ലാസ്സുകളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൺവീനർ സുജയ് പടിയൂർമനയുമായി ബന്ധപ്പെടുക, ഫോൺ 8848930941

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page