ഇരിങ്ങാലക്കുട : ലോകം യുദ്ധ ഭീതിയുടെ കരിനിഴലിൽ നിൽക്കുന്ന അന്തരീക്ഷത്തിൽ സി.പി.ഐ നേതാക്കളായ രാജാജി മാത്യു തോമസും വി.എസ്. സുനിൽ കുമാറും ചേർന്ന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് നൂറു കണക്കിന് പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ വെള്ളരിപ്രാവിനെ പറത്തി. ഇരിങ്ങാലക്കുടയിൽ വെച്ച് ജൂലായ് 10 മുതൽ 13 വരെ നടക്കുന്ന സി.പി.ഐ തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ യുദ്ധവിരുദ്ധ – സമാധാന സന്ദേശ സംഗമത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്.
STOP WAR – RETAIN WORLD PEACE എന്ന മുദ്രാവാക്യം ഉയർത്തി അച്ചുതമേനോൻ സ്മാരകത്തിൽ നടത്തിയ പരിപാടി സി.പി.ഐ ദേശീയ കൗൺസിൽ അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവിനർ ടി.കെ. സുധീഷ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.എസ്.സുനിൽകുമാർ, കെ.പി. സന്ദീപ്, കെ.എസ്. ജയ, കെ ശ്രീകുമാർ, പി.മണി എന്നിവർ സംസാരിച്ചു.
സംഗമത്തിൽ ഇ.ആർ. ജോഷി കവിതകൾ അവതരിപ്പിച്ചു. ചിത്രകാരി രശ്മി ജോഷി സമാധാന സന്ദേശമുയർത്തി ചിത്രം വരച്ചു. എൻ.കെ. ഉദയപ്രകാശ് സ്വാഗതവും അഡ്വ.പി.ജെ.ജോബി നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive