എസ് എൻ ഹയർ സെക്കൻഡറി സ്കൂളിൽ ഫലവൃക്ഷത്തൈ വിതരണത്തോടെ പരിസ്ഥിതി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനം ഫലവൃക്ഷത്തൈ വിതരണത്തോടെ ഇരിങ്ങാലക്കുട എസ് എൻ ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. സ്കൂൾ മാനേജർ ഡോ. സി കെ രവി പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി ഫലവൃക്ഷത്തൈ വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.



ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവനിലെ ഫീൽഡ് ഓഫീസർ അജിത്ത് കുമാർ എം ആർ, വാർഡ് കൗൺസിലർ സുരഭി വിനോദ്, സ്കൂൾ കറസ്പോണ്ടന്റ് മാനേജർ പി കെ ഭരതൻ മാസ്റ്റർ എന്നിവർ വിദ്യാർഥികൾക്ക് പരിസ്ഥിതിദിന സന്ദേശം കൈമാറി. സ്കൂൾ പ്രിൻസിപ്പാൾ സിൻല സി ജി സ്വാഗതവും അനന്തുകൃഷ്ണ നന്ദിയും രേഖപ്പെടുത്തി.



കുമാരി ദൃശ്യ പി എസ് കവിത ആലപിച്ചു. സ്കൂളിലെ സ്കൗട്ട്, റേഞ്ചർ,എൻ.എസ്.എസ് മുതലായ യൂണിറ്റുകളിലെ വളണ്ടിയർമാരും മറ്റ് വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും രക്ഷാകർത്താക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ദേശീയ ഗാനത്തോടെ പരിപാടി സമാപിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page