കാട്ടൂർ : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ ഈ വർഷത്തെ പഞ്ചായത്തുതല ഉദ്ഘാടനം കാട്ടൂർ പോംപെ സെന്റ് മേരീസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. പ്രിൻസിപ്പാൾ പ്രിയ കെ ബി സ്വാഗതം ആശംസിച്ച യോഗത്തിൽ കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എസ് മനു ഉദ്ഘാടനം നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് പി. എസ് അധ്യക്ഷൻ ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അംബുജ രാജൻ, പ്രസീന സഞ്ചയൻ, വാർഡ് മെമ്പർമാരായ ജയ്‌ഹിന്ദ് രാജൻ, ശ്രീ ഹൈദ്രോസ്, ലിൻസി വിൻസെന്റ്, ജൂലിയസ് ആന്റണി, അംബിക ഷാജി, ജോയ്, കൃഷി ഓഫീസർ രേഷ്മ, ഹരിത മിഷൻ അംഗങ്ങൾ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വിനിത വി ബി, സിഡിഎസ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ലഹരി വിരുദ്ധ പ്രകൃതി സ്നേഹ പ്രതിജ്ഞയ്ക്ക് എൻഎസ്എസ് വളണ്ടിയർ അനശ്വര നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





