ഡോ. മേതിൽ ദേവികയുടെ കാവട്ടം, ഹാർട്ട്സൂത്ര എന്നിവ ഉദ്ഘാടന ചിത്രങ്ങൾ. എം.എൽ.എ അഡ്വ. തോമസ് ഉണ്ണിയാടൻ കൊടിയേറ്റം നടത്തും; മന്ത്രി തുളസി ‘ഋതു ഗാർഡൻസ്’ ഉദ്ഘാടനം ചെയ്യും. സിനിമകൾ, സംവാദം, കാർണിവൽ,
2500-ലധികം പേർക്ക് കർക്കടക ‘കുമ്പിളൂട്ട്’, ലൈവ് ഫോക് ബാൻഡ് തുടങ്ങിയവ പ്രധാന ആകർഷണങ്ങൾ തൃശൂർ ചലച്ചിത്ര കേന്ദ്രവും ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയും ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയാണ് ഋതു.
ഇരിങ്ങാലക്കുട : പരിസ്ഥിതി സംരക്ഷണവും ഹരിതചിന്തകളും കലയിലൂടെയും സിനിമയിലൂടെയും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് ‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്കും (3rd Ritu International Environmental Film Festival) അനുബന്ധ സാംസ്കാരിക ആഘോഷങ്ങൾക്കും ജൂലൈ 23 മുതൽ തുടക്കമാകുന്നു. തൃശൂർ ചലച്ചിത്ര കേന്ദ്രവും ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയും ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയാണ് ഋതു.
രണ്ടു ദിവസത്തെ പ്രധാന പരിപാടികൾക്ക് മുന്നോടിയായി ജൂലൈ 23 വ്യാഴാഴ്ച വൈകുന്നേരം 3:00 മണിക്ക് ബഹുമാനപ്പെട്ട എം.എൽ.എ അഡ്വ. തോമസ് ഉണ്ണിയാടൻ മേളയുടെ കൊടിയേറ്റം നിർവ്വഹിക്കും. അന്തരിച്ച പ്രശസ്ത നടനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന സലിംകുമാറിന് ചലച്ചിത്രമേള ആദരവോടെ അനുസ്മരണമർപ്പിക്കും. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി, പരിസ്ഥിതി പ്രമേയമാക്കി അദ്ദേഹം സംവിധാനം ചെയ്ത ‘പൊക്കാളി’ എന്ന പ്രശസ്ത ചിത്രത്തിന്റെ പ്രത്യേക പ്രദർശനവും അന്നേ ദിവസം സംഘടിപ്പിച്ചിട്ടുണ്ട്.
ജൂലൈ 24, വെള്ളിയാഴ്ച
രാവിലെ 9:30 – ചലച്ചിത്ര പ്രദർശനവും ചവിട്ടുനാടകവും: മാസ്സ് തീയേറ്ററിൽ വെച്ച് Dr മേതിൽ ദേവികയുടെ ഡോക്യുമെന്ററികളുടെ പ്രദർശനത്തോടെ ചലച്ചിത്ര മേളയ്ക്ക് തുടക്കമാകും. അതേസമയം കോളേജ് ഓഡിറ്റോറിയത്തിൽ തനത് കലാരുപമായ ‘ചവിട്ടുനാടകം’ അരങ്ങേറും.
രാവിലെ 11:00 – ഔദ്യോഗിക ഉദ്ഘാടനം: കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് മേളയുടെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് നടക്കും.
വിദ്യാർത്ഥികൾ നിർമ്മിച്ച 16 ലധികം പരിസ്ഥിതി ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. വിവിധ ചിത്രങ്ങളുടെ അണിയറ പ്രവർത്തകരും പ്രേക്ഷകരുമായി സംവദിക്കാൻ നേരിട്ടെത്തും.
സമാന്തര പരിപാടികൾ: ഉദ്ഘാടനത്തിനു ശേഷം ഹ്രസ്വചിത്ര പ്രദർശനങ്ങൾ, അധ്യാപകർക്കായി ‘തൈര് കടയൽ’ മത്സരം, സ്ക്രിപ്റ്റ് ഗാർഡനിൽ ‘രാഗ ഓപ്പൺ ബാൻഡ്’ എന്നിവ നടക്കും.
സായാഹ്ന സദസ്സ് & Calicut University ‘StudentsTrap’ ലൈവ് ബാൻഡ് (6:30 PM):
24 ന് ബഹുമാനപ്പെട്ട മന്ത്രി ശ്രീ. ഒ. ജെ. ജനീഷ് ഋതുവേദി സന്ദർശിക്കും. തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രശസ്ത മ്യൂസിക് ബാൻഡായ ‘StudentsTrap’ അവതരിപ്പിക്കുന്ന ഫോക് ലൈവ് ബാൻഡ് സംഗീത വിരുന്ന് നടക്കും.
ജൂലൈ 25, ശനിയാഴ്ച
ചിത്രങളുടെ പ്രദർശനം തുടരും. അന്ന് ബഹു മന്ത്രി തുളസി ഋതു സന്ദർശിക്കും.
ക്യാമ്പസ്സിൽ പുതുതായി ഒരുക്കിയ ഇക്കോ ഗാർഡനായ ‘ഋതു ഗാർഡൻസ്’ ബഹുമാനപ്പെട്ട മന്ത്രി തുളസി ഉദ്ഘാടനം ചെയ്യും.
25 ന് രാവിലെ 8.30 ന്
കർക്കടക ‘കുമ്പിളൂട്ട്’ എന്ന മെഗാ പരിപാടിയിൽ കർക്കടക മാസത്തിന്റെ തനിമ വിളിച്ചോതി 2500-ലധികം ആളുകൾക്ക് ചൂടു കഞ്ഞിയും പുഴുക്കും ചമ്മന്തിയും വിതരണം ചെയ്യും.
തനത് നാടൻ രുചികളും വൈവിധ്യമാർന്ന വിഭവങ്ങളും അണിനിരക്കുന്ന 36-ലധികം ഫുഡ് ഫെസ്റ്റുകളും, കരകൗശല-നിർമ്മാണ വൈഭവം വിളിച്ചോതുന്ന മനോഹരമായ കലാകൗശല പ്രദർശനങ്ങളും ക്യാമ്പസ്സിൽ ഒരുക്കിയിട്ടുണ്ട്.
മെഗാ ഫാഷൻ ഷോ & കുക്കിംഗ് ചലഞ്ച്: ഓഡിറ്റോറിയത്തിൽ വെച്ച് എക്കോ-ഫ്രണ്ട്‌ലി ആശയങ്ങൾ ഉൾക്കൊള്ളിച്ചുള്ള ‘ഫാഷൻ ഷോ’യും, പാർക്കിംഗ് ഏരിയയിൽ രക്ഷിതാക്കൾക്കായി പാചക മത്സരവും നടക്കും.
പരിസ്ഥിതി സ്നേഹികളെയും ചലച്ചിത്ര പ്രേമിളെയും പൊതുജനങ്ങളെയും ഈ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കും സാംസ്കാരിക വിരുന്നിലേക്കും സ്വാഗതം ചെയ്യുന്നതായി പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഋതു ജനറൽ കൺവീനർ ക്യാപ്റ്റൻ ലിറ്റി ചാക്കോ, മീഡിയ കോർഡിനേറ്റർ
ഡോ. അഞ്ജു ആൻ്റണി, ഋതു സ്റ്റുഡൻ്റ് കോർഡിനേറ്റർ റെയ്ച്ചൽ റോസ്, സ്റ്റുഡൻ്റ് ജോയിൻ്റ് കോർഡിനേറ്റർ അരുണിമ സി. യു എന്നിവർ വാർത്ത സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




