പുല്ലൂർ : ഇന്നസെൻറ് സ്മാരക ഫിലിം സൊസൈറ്റിയും നന്മ ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയും സംയുക്തമായ എസ് ജാനകിയമ്മ അനുസ്മരണവും ഗാന അവതരണവും നടത്തി. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പി.വി വിശാഖൻ അധ്യക്ഷനായിരുന്നു.
പി കെ ഭരതൻ മാസ്റ്റർ മുഖ്യപ്രഭാഷണവും സംഗീത നാടക അക്കാദമി മുൻ മെമ്പർ പുല്ലൂർ സജു ചന്ദ്രൻ, മുരിയാട് മുരളീധരൻ, എ എൻ രാജൻ ചമയം, രാജീവ് സപര്യ , കെ ആർ ഔസേഫ് ചേലൂർ ,ബിജു ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.
ഫിലിം സൊസൈറ്റി പ്രസിഡണ്ട് തോമസ് ചേനത്തു പറമ്പിൽ സ്വാഗതവും ട്രഷറർ സുജയ് പടിയൂർമന നന്ദിയും പറഞ്ഞു. വോയ്‌സ് ഓഫ് നന്മ അവതരിപ്പിച്ച ഗാനമേളയിൽ രവി മാപ്രാണം, അഡ്വ. അനു ഇട്ടിയച്ചൻ, ബിൻസി സുരേഷ്, സുധദിലീപ്, ഓമന ഉണ്ണി, പി.ജി. കാർത്തികേയൻ, ശാലിനി ടീച്ചർ, കെ. ആർ ശിവദാസൻ , വിജയൻ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




