ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി ; സലിംകുമാറിന് ആദരവുമായി ‘പൊക്കാളി’ ഡോക്യുമെന്ററി പ്രദർശനം

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിന്റെയും തൃശ്ശൂർ ചലച്ചിത്ര കേന്ദ്രം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. ഇരിങ്ങാലക്കുട എം.എൽ.എ അഡ്വ. തോമസ് ഉണ്ണിയാടൻ ഫിലിം കാർണിവലിന്റെ കൊടിയേറ്റം നിർവഹിച്ചു. ചടങ്ങിന് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ചു.



ഫെസ്റ്റിവൽ കോർഡിനേറ്റർ ക്യാപ്റ്റൻ. ലിറ്റി ചാക്കോ ഫെസ്റ്റിവൽ ബുക്കിന്റെ ആദ്യ പതിപ്പ് ശ്രീ.തോമസ് ഉണ്ണിയാടന് സമ്മാനിച്ചു. തുടർന്ന് സ്റ്റുഡന്റ് കോർഡിനേറ്റർമാരായ മിസ്. റേച്ചൽ റോസ്, മിസ്.അരുണിമ എന്നിവർക്ക് ഫെസ്റ്റിവലിന്റെ ആദ്യ പാസുകൾ എം.എൽ.എ വിതരണം ചെയ്തു. ഋതു ജോയിൻ്റ് കോർഡിനേറ്റർ ഡോ. ജോസ് കുര്യാക്കോസ് അവതാരകനായിരുന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.



തുടർന്ന്, അന്തരിച്ച നടൻ സലീം കുമാറിന് ആദരാഞ്ജലിയായി അദ്ദേഹത്തിന്റെ പരിസ്ഥിതി പ്രതിബദ്ധതയെ ആസ്പദമാക്കിയ ‘പൊക്കാളി’ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. സലീം കുമാറിന്റെ ഭൂമിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണ സന്ദേശവും പ്രേക്ഷകരിലേക്ക് എത്തിച്ച ഡോക്യുമെന്ററി ശ്രദ്ധേയമായി.



തുടർന്ന് നടന്ന ചർച്ചയിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡണ്ട് മനീഷ് അരീക്കാട്ട്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി അംഗങ്ങളായ രാധാകൃഷ്ണൻ വെട്ടത്ത്,വിൻസന്റ് പി. എഫ്, ഗണിതശാസ്ത്ര അധ്യാപിക മിസ്. ധന്യ, മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിനി മിസ്. ബിൻസി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page