ഇരിങ്ങാലക്കുട : കാറളം വീട്ടിലെ ലൈബ്രറി രണ്ടാം വാർഷികത്തിലേക്ക് കടക്കുമ്പോൾ വ്യത്യസ്ഥമായ നിരധി സാംസ്കാരിക പരിപാടികൾ നടത്താൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യമുണ്ടെന്ന് കോർഡിനേറ്റർ റഷീദ് കാറളം.. വീട്ടിലെ ലൈബ്രറി സാഹിത്യ പുരസ്കാരം കേരളത്തിലാദ്യമായ് നൽകുന്നതും കാറളം വീട്ടിലെ ലൈബ്രറിയാണ്. നോവൽ, ചെറുകഥ, കവിതാ സമാഹാരം, ഓർമ്മക്കുറിപ്പുകൾ എന്നീ കൃതികൾക്കായിരുന്നു ഇതുവരെ അവാർഡ് നൽകിയത്.
ഡോ. ആർ. ബിന്ദു, റഫീക് അഹമ്മദ്, അശോകൻ ചരുവിൽ, കന്നഡ, തമിഴ് സാഹിത്യ രംഗത്തുള എഴുത്തുകാർ തുടങ്ങിയവർ വിവിധപരിപാടികളിൽ പങ്കെടുത്തിരുന്നു. മെയ് 24 ന് രണ്ടാം വാർഷികം ഉദ്ഘാടനം ചെയ്യുന്നത് എഴുത്തുകാരനും കവിയുമായ പി. എൻ. ഗോപീകൃഷ്ണനാണ്, ഡോ. ആർ. ബിന്ദു മുഖ്യാതിഥിയായിരിക്കും.
എഴുത്തുകാരായ നാസർ ഇബ്രാഹിം , ടി.കെ. ഗംഗാധരൻ തുടങ്ങിയവരും പങ്കെടുക്കും. പാട്ട്, കവിത, വർത്തമാനം എന്നീ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത് സമൂഹത്തിലെ വ്യത്യസ്ഥ മേഖലയിൽ നിന്നുള്ളവർ ഈ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



