ഇരിങ്ങാലക്കുട : ബോബി ജോസിന്റെ രണ്ടാമത്തെ കൃതിയായ ‘അവൻ അവൾ നമ്മൾ (ചില ലിംഗവിചാരങ്ങൾ) കേരള സാഹിത്യ അക്കാദമിയിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ടു. അക്കാദമി പ്രസിഡൻറ് ഡോ. കെ. സച്ചിദാനന്ദൻ, പുസ്തകം എഴുത്തുകാരിയുടെ അമ്മ ലില്ലിmടീച്ചർക്ക് നൽകിക്കൊണ്ട് പ്രകാശനകർമം നിർവഹിച്ചു.
സമൂഹത്തിൽ വളരെയധികം ദൃശ്യമായികൊണ്ടിരിക്കുന്ന ലിംഗസ്വത്വചിന്തകളുടെയും ലിംഗാധിഷ്ഠിത അനീതികളുടെയും ഇക്കാലത്ത്, ആണും പെണ്ണും എന്നതിനപ്പുറത്ത് മനുഷ്യത്വവും കുടുംബത്തിലും സമൂഹത്തിലും അവശ്യം വേണ്ടതായ ലിംഗസമത്വ – ലിംഗനീതിപാഠങ്ങളും ഉയർത്തിപ്പിടിക്കുന്ന ഇത്തരം കൃതികൾ വളരെ പ്രസക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുസ്തകത്തിൻ്റെ അവതാരികയെഴുതിയ കവി ലോപാമുദ്ര ആശംസകൾ നേർന്നു സംസാരിച്ചു. ബോബി ജോസ് മറുപടി പ്രസംഗം നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com