ഇരിങ്ങാലക്കുട : ജീവിച്ചിരിക്കുന്ന പ്രഗത്ഭനായ ഒരാളുടെ നാമഥേയത്തിൽ അവാർഡ് കൊടുക്കുന്നു… ഒരുപക്ഷെ കേരള സാംസ്‌കാരിക ചരിത്രത്തിൽതന്നെ ഇത്തരം അവാർഡ് പ്രഖ്യാപനം ആദ്യമായിട്ടായിരിക്കാം. ശ്രീകുമാരൻ തമ്പിയുടെ പേരിലുള്ള പ്രഥമ അവാർഡ് റഫീക്ക് അഹമദ്ദിന് പ്രഖ്യാപ്പിച്ച് “0480 ” – ഇരിങ്ങാലക്കുടയിൽ നിന്നും പിറവിയെടുക്കുന്ന കലാസാംസ്‌കാരിക സംഘടനയുടെ തുടക്കം ഏപ്രിൽ 26 ന് ഇരിങ്ങാലക്കുട നഗരസഭാ ടൌൺ ഹാളിൽ അരങ്ങേറുന്ന മെഗാപരിപാടിയോടെ.
ഇരിങ്ങാലക്കുടയിൽ രൂപീകൃതമായ പുതിയൊരു കലാസാംസ്‌കാരിക സംഘടനയാണ് 0480. 1955 ലെ 12-ാമത് തിരുവിതാംകൂർ കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധർമ്മസംഘങ്ങൾ രജിസ്‌റ്റരാക്കൽ ആക്ട് അനുസരിച്ച് 0480 കലാസാംസ്‌കാരിക സംഘടന എന്ന രീതിയിലാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഈ സംഘടനയിൽ നിലവിൽ ഒമ്പത് എക്‌സിക്യൂട്ടീവ് അംഗങ്ങളാണുള്ളത്. കലാസാംസ്‌കാരികരംഗത്ത് പ്രവർത്തിക്കുക എന്നതാണ് സംഘടനയുടെ പ്രവർത്തന ലക്‌ഷ്യം എന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സർഗ്ഗാത്മകഴിവുകളുള്ളവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള അവസരം കൊടുക്കുന്നതോടൊപ്പം, പുതിയ തലമുറകളിലെ കലാസാഹിത്യ വാസനയുള്ളവരെ വളർത്തിയെടുക്കുക, ഇതോടൊപ്പം സ്‌കൂൾ തലങ്ങളിലേക്കിറങ്ങിച്ചെന്ന് ബന്ധപ്പെട്ട അധികൃതരുടെ സഹായസഹകരണത്തോടെ ‘0480 ‘ കുട്ടികളുടെ കലാവാസനകൾ അവരുടെ അഭിരുചിക്കനുസരിച്ച് എങ്ങിനെ പരിപോഷിപ്പിക്കാം എന്നു കൂടി ആലോചിക്കുന്നുണ്ട് എന്നും 0480 സംഘടനയുടെ പ്രസിഡന്റ് യു.പ്രദീപ് മേനോൻ സെക്രട്ടറി റഷീദ് കാറളം എന്നിവർ പറഞ്ഞു.
വർഷത്തിൽ മൂന്നു സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് സമൂഹത്തിലെ കലാആസ്വാദക ഹൃദയങ്ങളെ ഒന്നിപ്പിക്കുകയെന്ന ഉദ്ദേശ്യംകൂടി 0480 മുന്നോട്ടു വെക്കുന്നുണ്ട്. സംഘടനയുടെ പ്രഥമ പരിപാടിയെന്നനിലക്ക് ഏപ്രിൽ 26-ന് ഇരിങ്ങാലക്കുടയിലൊരു മെഗാപരിപാടിക്ക് തിരിതെളിയുകയാണ്. ജീവിച്ചിരിക്കുന്ന പ്രഗത്ഭനായ ഒരാളുടെ നാമഥേയത്തിൽ അവാർഡ് കൊടുക്കുന്നു. ഒരുപക്ഷെ കേരള സാംസ്‌കാരിക ചരിത്രത്തിൽതന്നെ ഇത്തരം അവാർഡ് പ്രഖ്യാപനം ആദ്യമായിട്ടായിരിക്കാം. ഇത് 0480 നിൻ്റെ മഹത്വമായി കാണുന്നു.
മലയാളത്തിൻ്റെ പ്രശസ്‌ത കവിയും സിനിമാ ഗാന രചിയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ പേരിലാണ് അവാർഡ്. ഈ പ്രഥമ അവാർഡിന് അർഹനായിട്ടുള്ളത് മലയാളത്തിലെ പ്രശസ്‌തനായ യുവഗാന രചിയിതാവും കവി യുമായ റഫീക്ക് അഹമ്മദാണ്.
ഏപ്രിൽ 26ന് നടത്തുന്ന ഇവൻ്റിൽ സാംസ്‌കാരിക കലാരംഗത്തെ നിരവധിപ്രഗത്ഭർ പങ്കെടുക്കുന്നുണ്ട്. കൂടാതെ പ്രേക്ഷകരുടെ മനം കുളിർപ്പിക്കുന്ന തരത്തിലുള്ള ഗാന, ക്ലാസ്സിക്കൽ കലാപരിപാടികളും വ്യത്യസ്‌ഥമായി അവതരിപ്പിക്കപ്പെടുന്നുണ്ട്.
0480 യുടെ പ്രസിഡണ്ട് യു.പ്രദീപ് മേനോനും, സെക്രട്ടറി റഷീദ് കാറളവുമാണ്. വൈസ് പ്രസിഡണ്ട് സജീവ് കല്ലട, ജോയിന്റ് സെക്രട്ടറി കിഷോർ പള്ളിപ്പാട്ട്, ഖജാൻജി പി.ആർ. സ്‌റ്റാൻലി, അഡ്വ: പി.മണികണ്ഠൻ, സുധാമൻ, മധു പള്ളിപ്പാട്ട്, ടി.ശിവകുമാർ എന്നിവർ എക്‌സിക്യൂട്ടീവ് അംഗങ്ങളുമാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive