ഇരിങ്ങാലക്കുട : വിട പറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദരം. ചലച്ചിത്രമേളയുടെ ആറാം ദിനമായ മാർച്ച് 13 ന് ഹോമേജ് വിഭാഗത്തിൽ മാസ് മൂവീസിൽ രാവിലെ 10 ന് എം ടി വാസുദേവൻനായരുടെ നിർമ്മാല്യം, 12 ന് ശ്യാം ബെനഗൽ സംവിധാനം ചെയ്ത ” അങ്കുർ ” വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ ഘട്ടക്കിൻ്റെ ” മേഘേ ധാക്ക താര ” എന്നിവ പ്രദർശിപ്പിക്കും.
മേളയുടെ അഞ്ചാം ദിനത്തിൽ കോവളം മുതൽ ബേക്കൽ വരെയുള്ള 612 കിലോമീറ്റർ വരുന്ന കേരളത്തിലെ ജലപാതയുടെ ചരിത്രം പറഞ്ഞ “ജലമുദ്ര” അഭിനന്ദനങ്ങൾ എറ്റുവാങ്ങി. സംവിധായകനും കവിയുമായ അജിത്കുമാറിനെ പ്രദർശനത്തിനും ചർച്ചകൾക്കും ശേഷം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ആദരിച്ചു. സംവിധായകൻ്റെ ഭാര്യയും എഴുത്തുകാരിയുമായ സി എസ് മീനാക്ഷി, പ്രൊഫ വി കെ സുബൈദ, ഡോ സി കെ രവി , പി കെ ഭരതൻമാസ്റ്റർ, രാധാകൃഷ്ണൻ വെട്ടത്ത് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ” ഓൾ വി ഇമാജിൻ എസ് ലൈറ്റ് ” , ഗാസയിൽ നിന്നുള്ള അനുഭവങ്ങൾ ആവിഷ്ക്കരിച്ച ” അൺടോൾഡ് സ്റ്റോറീസ് ഫ്രം ഗാസ – ഫ്രം ഗ്രൗണ്ട് സീറോ ” എന്നീ ചിത്രങ്ങളും പ്രദർശിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive