വിസ തട്ടിപ്പ്; അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർ പ്രകാരം നെടുംമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു

ചാലക്കുടി : അഞ്ച് ലക്ഷം രൂപയുടെ വിസ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ സ്ത്രീയെ ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം നെടുംമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.

അണ്ണല്ലൂർ തിരുത്തി പറമ്പ് സ്വദേശിക്ക് കാനഡയിലേക്ക് വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 06-04-2024 തിയ്യതി മുതൽ 08-09-2025 തിയ്യതി വരെയുള്ള കാലയളവിൽ പല തവണകളായ് ബാങ്ക് അക്കൗണ്ട് അഞ്ച് ലക്ഷം രൂപ അയച്ച് വാങ്ങിയ ശേഷം വിസ ശരിയാക്കി കൊടുക്കാതെയും വാങ്ങിയ പണം തിരികെ കൊടുക്കാതേയും തട്ടിപ്പ് നടത്തിയ സംഭവത്തിലെ പ്രതിയായ വെങ്കിടങ്ങ് കരുവന്തല സ്വദേശി മാമ്മസ്രയില്ലത്ത് വീട്ടിൽ നിസ അബ്ദുൾ സലീം (50) നെയാണ് തശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം നെടുംമ്പാശ്ശേരി എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.

ഈ കേസിൽ പ്രതിയായ ഒളിവിൽ കഴിഞ്ഞിരുന്ന നിസ അബ്ദുൾ സലീം ഷാർജയിൽ നിന്നും നാട്ടിലേക്ക് വരുന്നതിനായി നെടുംമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയപ്പോഴാണ് 25-11-2025 തിയ്യതി എമിഗ്രേഷൻ ഉദ്യോഗസ്ഥർ നിസ അബ്ദുൾ സലീമിനെ തടഞ്ഞ് വെയ്ക്കുകയും ഈ വിവരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയും ചെയ്തത്.

തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നെടുംമ്പാശ്ശേരിയിലെത്തി അറസ്റ്റ് ചെയ്ത് അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ചാലക്കുടി പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ഷാജു ഒ ജി, ലാലു എ വി, സന്തോഷ്, ജി എ എസ് ഐ മാരായ രജിനി ജോസഫ്, വിനോദ്, സി പി ഒ സജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page