കെപിസിസി പുനസംഘടിപ്പിച്ചു രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തി. 13 വൈസ് പ്രസിഡന്‍റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജംബോ പട്ടികയാണ് പുറത്തുവിട്ടത്.
ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറും മുൻ ചെയർപേഴ്സനുമായ സോണിയ ഗിരിക്ക് കെപിസിസി ജനറൽ സെക്രട്ടറി പദവി ലഭിച്ചു . മുൻ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന എം പി ജാക്സൺ ഇത്തവണ ലിസ്റ്റിൽ ഇല്ല.
നാടകരംഗത്തും അവതാരകയായും അറിയപ്പെടുന്ന സോണിയ, അർജന്റിന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. മലയാളം തമിഴ് ചിത്രങ്ങളിൽ ഇപ്പോൾ അഭിനയിച്ചു വരുന്നുണ്ട്. കൂടാതെ ഇരിങ്ങാലക്കുട നാദോപാസനയുടെ പ്രസിഡന്റ് കൂടിയാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

