എ അഗ്നിശർമ്മന്‍റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കലാസാംസ്കാരിക സാമൂഹിക മേഖലകളിൽ നിരവധി സംഭാവനകൾ നല്കിയ എ അഗ്നിശർമ്മന്‍റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ “ആഗ്നിക” എന്നപേരിൽ അനുസ്മരണം സംഘടിപ്പിച്ചു.

ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ ഞായറാഴ്ച നടന്ന അനുസ്മരണയോഗത്തിൽ അനിയൻ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. വി.എൻ കൃഷ്ണൻകുട്ടി സ്മൃതിപ്രഭാഷണം നടത്തി. കഥകളി ക്ലബ് സെക്രട്ടറി രമേശൻ നമ്പീശൻ ആമുഖ സംഭാഷണം നടത്തി. നാദോപാസന ഇരിങ്ങാലക്കുട സെക്രട്ടറി പി നന്ദകുമാർ, കലാനിലയം രാജീവൻ എന്നിവർ എ അഗ്നിശർമ്മനെ അനുസ്മരിച്ച് സംസാരിച്ചു. എ എസ് സതീശൻ സ്വാഗതവും, ജ്യോതി അഗ്നിശർമ്മൻ നന്ദിയും പറഞ്ഞു.

ശാസ്ത്ര സാഹിത്യ കലാ രംഗത്ത് ഈയിടെ പുരസ്കാരവും ഗവേഷണത്തിൽ ബിരുദവും നേടിയ ഇരിങ്ങാലക്കുടക്കാരായ ഡോ. ഹേന ചന്ദ്രൻ, ഡോ. ജയന്തി ദേവരാജ്, ഡോ. ഇ വിനിത, ഡോ. ഭദ്ര പി കെ എം, ഡോ. നിത്യ കൃഷ്ണൻ, ഡോ. അമ്പിളി എം.വി, ഡോ. ജലജ പി.എസ് എന്നീ ഏഴ് വനിതാപ്രതിഭകളെ അനുമോദന സമ്മേളനത്തിൽ കഥകളി ക്ലബ്ബ് അനുമോദിച്ചു

തുടർന്ന് ടി എച്ച് സുബ്രഹ്മണ്യം അവതരിപ്പിക്കുന്ന വയലിൻകച്ചേരിയിൽ സനോജ് പൂങ്ങാട്ട് മൃദംഗത്തിലും ദീപു ഏലങ്കുളം ഘടത്തിലും പക്കമേളമൊരുക്കി

സന്ധ്യയ്ക്ക് 6മണിക്ക് നടക്കുന്ന ദക്ഷയാഗം കഥകളിയിൽ ദക്ഷനായി സി വിനോദ് കൃഷ്ണൻ, ഇന്ദ്രനായും ഭൂതഗണമായും കലാനിലയം സൂരജ്, നന്ദികേശ്വരനായും പൂജാബ്രാഹ്മണനായും കലാകേന്ദ്രം ബാലു നായർ, ദധീചിയായും പൂജാബ്രാഹ്മണനായും പ്രദീപ് രാജ, ശിവനായി അഡ്വക്കേറ്റ് രഞ്ജിനി സുരേഷ്, സതിയായി ഡോക്ടർ ജയന്തി ദേവരാജ്, വീരഭദ്രനായി ഇ കെ വിനോദ് വാര്യർ, ഭദ്രകാളിയായി ഹരികൃഷ്ണൻ ഗോപിനാഥ്, ഭൂതഗണമായി അജയ്ശങ്കർ എന്നിവർ വേഷമിടും.

കലാനിലയം രാജീവൻ, കലാനിലയം സിനു എന്നിവർ സംഗീതത്തിലും ഡോക്ടർ കൃഷ്ണപ്രവീൺ പൊതുവാൾ, കലാനിലയം ദീപക് എന്നിവർ ചെണ്ടയിലും കലാനിലയം പ്രകാശൻ, കലാനിലയം ഉണ്ണിക്കൃഷ്ണൻ എന്നിവർ മദ്ദളത്തിലും അകമ്പടിയേകും. കലാമണ്ഡലം സുധീഷ്, കലാമണ്ഡലം ഷിബു എന്നിവർ ചുട്ടികുത്തും. രംഗഭൂഷ, ഇരിങ്ങാലക്കുട ചമയം ഒരുക്കും. ഊരകം നാരായണൻ നായർ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി എന്നിവർ അണിയറയൊരുക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page