ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ശ്രീലങ്കൻ ചിത്രം ” ബുള്ളറ്റ് പ്രൂഫ് ചിൽഡ്രൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 17 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 1996 ൽ ലാഹോറിൽ നടന്ന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിലുള്ള ഒരു സിനിമ.
വിചിത്രമായ കാർഡ് ബോർഡ് പെട്ടിയുമായി ബസ്സിൽ കയറുന്ന ഒരു പുരുഷനും ഭാര്യയും ഒളിച്ചോടുന്ന ദമ്പതികൾ ഉൾപ്പെടെയുളള മറ്റ് യാത്രക്കാരെ കണ്ട് മുട്ടുന്നു. ഇതേ സമയം ഒരു ഡിഫഡർ ജീപ്പ് ബസ്സിനെ പിന്തുടരുന്നുണ്ട്. തുടർന്നുള്ള ഒരു അപകടം ബോക്സിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നു.120 മിനിറ്റുള്ള ചിത്രത്തിന്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ വൈകീട്ട് 6 ന്
ശ്രീലങ്കൻ ചിത്രം ” ബുള്ളറ്റ് പ്രൂഫ് ചിൽഡ്രൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 17 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു
