സാമൂഹ്യ സുരക്ഷാ പെൻഷൻ: വിതരണ ഏജന്റിന് പണം നൽകേണ്ട

അറിയിപ്പ് : സാമൂഹ്യ സുരക്ഷാ പെൻഷൻ തുക സഹകരണസംഘങ്ങൾ മുഖേന ഗുണഭോക്താക്കളുടെ വീട്ടിൽ എത്തിച്ച് നൽകുന്നതിനായി വിതരണ ഏജന്റിന് ഗുണഭോക്താക്കൾ യാതൊരു വിധത്തിലും പണം നൽകേണ്ടതില്ലെന്ന് ധനവകുപ്പ് അറിയിച്ചു. ആരെങ്കിലും പണം ആവശ്യപ്പെടുന്നപക്ഷം അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കണം. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് സഹകരണസംഘങ്ങൾക്കുള്ള / ഏജന്റുമാർക്കുള്ള ഇൻസെന്റീവ് പൂർണമായും സർക്കാരാണ് നൽകുന്നത്.

You cannot copy content of this page